KeralaLatest NewsNews

സഹകരണ ബാങ്കുകളുടെ പ്രവർത്തന രീതി മാറണം: ധനകാരൃ ഇടപാടുകൾക്കായി കേന്ദ്രീകൃത സോഫ്റ്റ്‍വെയർ തയ്യാറാക്കണമെന്ന് വിദ‍ഗ്ധർ

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പിന്നാലെ സമാനമായ പല ക്രമക്കേടുകളും പുറത്ത് വന്നിരുന്നു

തൃശ്ശൂർ : കരുവന്നൂർ വായ്പാ തട്ടിപ്പിനെ തുടർന്നാണ് സഹകരണ ബാങ്കുകളുടെ പ്രവർത്തന രീതി വീണ്ടും ചർച്ചയാവുന്നത്. ഈ സാഹചര്യത്തിൽ സഹകരണ മേഖലയിലെ തട്ടിപ്പ് തടയാൻ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റിംഗ് സംവിധാനം ശക്തമാക്കണമെന്നാണ് ബാങ്കിംഗ് വിദഗ്ധർ പറയുന്നത്. ധനകാരൃ ഇടപാടുകൾക്കായി കേന്ദ്രീകൃത സോഫ്റ്റ്‍വെയർ തയ്യാറാക്കുക കൂടി ചെയ്താൽ ഇടപാടുകാർക്കിടയിൽ വിശ്വാസ്യത വർദ്ധിപ്പിക്കാനാകുമെന്നും വിദഗ്ധർ പറയുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പിന്നാലെ സമാനമായ പല ക്രമക്കേടുകളും പുറത്ത് വന്നിരുന്നു.
ചാർട്ടേഡ് അക്കാണ്ടൻ്റിൻ്റെ നേതൃത്വത്തിലുള്ള കൃത്യമായ ഓഡിറ്റിംഗ് സംവിധാനമില്ലാത്തതാണ് പല ബാങ്കുകളിലും തട്ടിപ്പിന് ഇടയാക്കുന്നത് എന്നാണ് വിലയിരുത്തൽ. വായ്പയ്ക്കായി ഈട് നൽകുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്ന രീതിയും മാറ്റണം. വസ്തുവിന്‍റെ മൂല്യം നോക്കി വായ്പ നൽകുന്നതിന് പകരം എന്തിന് വേണ്ടിയാണ് വായ്പയെന്നതും അതിന്‍റെ സാധ്യതകളും പരിശോധിച്ച് വേണം തീരുമാനമെടുക്കാനെന്നും
തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ജനറൽ മാനേജർ എം രാമനുണ്ണി അഭിപ്രായപ്പെടുന്നത്.

വായ്പാ തട്ടിപ്പ് മൂലം പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിനെ കരകയറ്റാൻ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും സഹകരണ രംഗത്തെ വിദഗ്ധർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button