KeralaNattuvarthaLatest NewsNews

കപ്പ് ഏറ്റെടുക്കാനുള്ള കാര്യമല്ല നടക്കുന്നത്, അടുത്ത ടണൽ എങ്ങനെ തുറക്കുമെന്നാണ് സർക്കാർ ചിന്തിക്കുന്നത്:മുഹമ്മദ് റിയാസ്

തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്

തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്റെ കാര്യത്തിൽ സർക്കാർ തർക്കത്തിനില്ലെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തുരങ്കം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ സംസ്ഥാന സർക്കാർ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതിലാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ ആഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കാൻ ധാരണയായിരുന്നു. ആ ദിവസത്തിന് മുൻപേ തന്നെ കാര്യങ്ങളെല്ലാം ശരിയായതിൽ സന്തോഷമുണ്ട്.

കപ്പ് ഏറ്റെടുക്കാനുള്ള കാര്യമല്ല ഇവിടെ നടക്കുന്നതെന്നും അടുത്ത ടണൽ എങ്ങനെ തുറക്കുമെന്നാണ് സർക്കാർ ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഒരു തരത്തിലുള്ള അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button