KeralaNattuvarthaLatest NewsNews

‘അവനും ഉണ്ടായിരുന്നു കുടുംബവും സ്വപ്നങ്ങളും’: മാനസയെ കൊലപ്പെടുത്തിയ രാഖിലിനെ ന്യായീകരിച്ച് ചിലർ

കൊച്ചി: കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തില്‍ പോലീസിനെതിരെയും യുവാവിനെതിരെയും വിമർശനമുയരുന്നു. തനിക്ക് കിട്ടാത്തത്, ആർക്കും കിട്ടണ്ടേ എന്ന ക്രൂര മനോഭാവമായിരുന്നു രാഖിലിന് ഉണ്ടായിരുന്നത്. ‘എനിക്ക് ഒരിക്കല്‍ക്കൂടി അവളോട് സംസാരിക്കണം. അവള്‍ എതിര്‍ത്തു പറയുകയാണെങ്കില്‍ പിന്നെ ഞാന്‍ പിന്തിരിയും’ എന്ന് സുഹൃത്തിനോട് പറഞ്ഞ രാഖിൽ പക്ഷെ എല്ലാം മുൻകൂട്ടി പദ്ധതിയിട്ടിരുന്നു. മാനസയുടെ അപ്രതീക്ഷിത മരണത്തിലെ ഞെട്ടലിലാണ് കുടുംബം ഇപ്പോഴും. ഇതിനിടയിൽ മാനസയെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ രാഖിലിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയകളിൽ ചിലർ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Also Read:വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ്‌.ഐയെ തള്ളിയിട്ട് വീട്ടമ്മ, കൗണ്‍സിലർ ജീവനും കൊണ്ടോടി: വീഡിയോ വൈറൽ

ഇത്തരം ക്രൂരകൃത്യം ചെയ്യുന്നവരെ നോർമലൈസ് ചെയ്ത് ന്യായീകരിക്കുന്നവർക്കും ഇത്തരം മനോഭാവം തന്നെയാണെന്ന വിമർശനം ഉയരുന്നുണ്ട്. ‘ആ പയ്യനും വീടും വീട്ടുകാരുമില്ലേ. അവർക്കും സങ്കടം ഉണ്ടാവില്ലേ. അവൻ തെറ്റ് ചെയ്തു. ഒരു കൈ അടിച്ചാൽ ശബ്ദം കേൾക്കില്ലല്ലോ. തെറ്റ് രണ്ടു ഭാഗത്തും കാണും. അതൊക്കെ തെളിയട്ടെ. വെറുതെ ആരെയും ബലിയാടക്കേണ്ട. രണ്ടു വീട്ടുകാർക്കും പോയി. അത്ര തന്നെ’ എന്നാണു ഒരാളുടെ വക കമന്റ്. ഇത്തരക്കാൻ മാനസയെ കുറ്റക്കാരി ആക്കാനും ശ്രമിക്കുന്നുണ്ട്.

മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ രാഖില്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്. രാഖിൽ ശല്യം ചെയ്യുന്നുണ്ടെന്ന് മാനസയും മാനസയുടെ വീട്ടുകാരും പോലീസില്‍ പരാതി കൊടുത്തിരുന്നു. എന്നാൽ, അന്ന് സംഭവം പോലീസ് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. പിന്നീട് മാനസയെ രാഖിൽ ശല്യം ചെയ്യുന്നുണ്ടോയെന്ന് പോലീസ് അന്വേഷിച്ചില്ല. പോലീസിന്റെ ഭാഗത്തും ഇതുസംബന്ധിച്ച് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button