KeralaLatest NewsNews

ഓണക്കിറ്റ് വിതരണം: ഉദ്ഘാടനത്തിന് പ്രമുഖരെ എത്തിക്കണമെന്ന് സര്‍ക്കാര്‍, ആദ്യം കിറ്റ് എത്തിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാന്‍ പ്രമുഖരെ കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. സ്ഥലത്തെ പ്രമുഖരെ കണ്ടെത്തി നാളെ രാവിലെ 8.30ന് മുന്നോടിയായി ഉദ്ഘാടനം നടത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കഴിഞ്ഞതാണ്.

Also Read: സുരേഷ് ഗോപിയുടെ നിയമനം: നാളികേര വികസനബോർഡിനെ കാവിവത്‌കരിക്കരുത്, കോൺഗ്രസ് ചെറുക്കും: കെ. സുധാകരൻ

കോവിഡ് വ്യാപനത്തിനിടയിലും കിറ്റ് വിതരണം ആഘോഷമാക്കി നടത്തുന്നതിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്. സംസ്ഥാനത്തെ 14,250 റേഷന്‍ കടകളിലും വിതരണോദ്ഘാടനം നടത്താനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദ്ദേശം. സ്ഥലത്തെ ജനപ്രതിനിധിയോ കലാകായിക രംഗത്തെ പ്രമുഖരോ ഉദ്ഘാടനം നിര്‍വഹിക്കണമെന്നും ഇതിന്റെ ചിത്രം സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് അയച്ചു കൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മികച്ച ഉദ്ഘാടനത്തിന് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വിതരണം ചെയ്യാനുള്ള ഓണക്കിറ്റ് ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് സ്ഥലത്തെ ജനപ്രതിനിധിയെ ഉദ്ഘാടത്തിന് ക്ഷണിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ജനപ്രതിനിധിയെ കിറ്റ് വിതരണത്തിന് ക്ഷണിക്കേണ്ടി വന്നാല്‍ വിവാദമുണ്ടാകാനിടയുണ്ടെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നതിനിടെ ഓണക്കിറ്റിനെ പോലും സര്‍ക്കാര്‍ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button