KeralaLatest NewsNews

പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

തിരുവനന്തപുരം: മഹാപ്രളയം കഴിഞ്ഞ് മൂന്നു വർഷങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്താതെ റീ ബിൽഡ് കേരള. 7,405 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടും 460 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രളയ സെസിൽ നിന്ന് ലഭിച്ച 1,705 കോടി രൂപ റീബിൽഡ് കേരളയ്ക്ക് കൈമാറാനുണ്ട്.

Read Also: മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ജീവനോപാധികളുടെ പുനരുജ്ജീവനത്തിന് 188 കോടിയും കൃഷിക്ക് 100 കോടിയും നൽകിയതാണ് റീബിൽഡ് കേരളയ്ക്ക് കീഴിൽ ചെലവഴിച്ച ഏറ്റവും ഉയർന്ന തുക. റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിനായി 56 കോടി രൂപ ചെലവഴിച്ചു. ജല വിതരണത്തിന് 182 കോടിയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചിട്ടും 23 കോടി രൂപ മാത്രമേ ഇതുവരെ ഉപയോഗിച്ചുള്ളൂവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മൃഗസംരക്ഷണത്തിന് 163 കോടിയുടെ പദ്ധതികൾ ഉണ്ടെങ്കിലും ചെലവാക്കിയ തുക 68 കോടി മാത്രമാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

ലോക ബാങ്ക് വായ്പയായി 1,779 കോടിയും ബജറ്റ് വിഹിതമായി 2,942 കോടിയുമാണ് പ്രളായനന്തര പുനർ നിർമാണത്തിനായി ലഭിച്ച തുക. പ്രളയ സെസ് എന്ന ഇനത്തിൽ 1,705 കോടി രൂപയാണ് പിരിച്ചത്. അന്തിമ കണക്കു വരുമ്പോൾ ഇത് 2000 കോടിയിലേക്കെത്താമെന്നാണ് വിലയിരുത്തൽ. ഈ തുകയും റീബിൽഡിന് കൈമാറും.

Read Also: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 12-ാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button