KeralaNattuvarthaLatest NewsNews

ഒരുലക്ഷം പേർക്ക് ഒരു മദ്യശാല മാത്രമേയുള്ളൂ: കേരളത്തിലെ മദ്യശാലകളുടെ എണ്ണം കൂട്ടാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുലക്ഷം പേർക്ക് ഒരു മദ്യശാല മാത്രമേയുള്ളൂവെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മദ്യശാലകളുടെ എണ്ണം കൂട്ടാനൊരുങ്ങി സർക്കാർ. മദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടിയോളമാണ് വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച ശിപാര്‍ശ സംസ്ഥാന എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

Also Read:കോതമംഗലം സംഭവം പെൺകുട്ടികളുടെ ജാഗ്രതക്കുറവിന് ഉദാഹരണമാണെന്ന് ഐ.പി.എസ് ഉദ്യോഗസ്ഥൻ: മറുപടിയുമായി ഹരീഷ് വാസുദേവൻ

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ വില്‍പ്പനശാലയെന്ന നിലയുള്ളപ്പോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയാണുള്ളതെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശ്രമം നടക്കുന്നത്‌.അതോടൊപ്പം തന്നെ മതിയായ സൗകര്യങ്ങളില്ലാത്ത നൂറോളം മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കുവാനും സംസ്ഥാന എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശിപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button