KeralaNattuvarthaLatest NewsNews

പോലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന വ്യാപക പ്രചാരണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ പോലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ട്

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് മീന്‍ കച്ചവടം ചെയ്ത വയോധികയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ പോലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. മത്സ്യം ചവറ് കൂനയിൽ വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് പോലീസിനെതിരെ രംഗത്ത് വന്നത്. വില്‍പനയ്ക്കായി വച്ചിരുന്ന മീന്‍ പാത്രത്തോടൊപ്പം പോലീസ് വലിച്ചെറിഞ്ഞെന്നും രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പോലീസ് തട്ടിത്തെറിപ്പിച്ചതെന്നുമാണ് മേരിയുടെ പരാതി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

അതേസമയം, സംഭവം വിവാദമായതിനെ തുടർന്ന് പോലീസ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. മീന്‍ തട്ടിത്തെറിപ്പിച്ചു എന്നപേരിൽ പ്രചരിക്കുന്ന വിഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. കോവിഡ് നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയപ്പോള്‍ ആളു കൂടുകയും തുടര്‍ന്നു പൊലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നും, മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നുമാണ് പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button