KeralaLatest NewsNews

കോക്കോണിക്സ് ലാപ്‌ടോപ്പ് ഉപയോഗിക്കാൻ കൊള്ളില്ല, പക്ഷേ പണം അടയ്ക്കണം: പെട്ട് പോയ അവസ്ഥയിൽ വിദ്യാർത്ഥികൾ

രണ്ട് മാസങ്ങള്‍ക്ക് മുൻപാണ് ലാപ്‌ടോപ്പ് കിട്ടിയതെന്ന് വിദ്യാർഥിനികളായ ദേവികയും ദേവിനിയും പറയുന്നത്

കൊച്ചി : കേരള സർക്കാർ ഓണ്‍ലൈൻ പഠനത്തിനായി നൽകിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ വ്യാപക പരാതികളാണ് ഉയർന്നിരിക്കുന്നത്. ലാപ്‌ടോപ്പ് ഉപയോഗിക്കാനാകുന്നില്ല എന്നാണ് വിദ്യാർഥികൾ പരാതിയിൽ പറയുന്നത്. ഇപ്പോഴിതാ ലാപ്‌ടോപ്പുകള്‍ കേടായെങ്കിലും വായ്പാ തുക തിരിച്ചടക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കെഎസ്എഫ്ഇയുടെ സമ്മര്‍ദ്ദം ഉണ്ടായിരിക്കുന്നതായിട്ടാണ് പരാതി.

രണ്ട് മാസങ്ങള്‍ക്ക് മുൻപാണ് ലാപ്‌ടോപ്പ് കിട്ടിയതെന്ന് വിദ്യാർഥിനികളായ ദേവികയും ദേവിനിയും പറയുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ തുടങ്ങി. ആദ്യം കിട്ടിയ ലാപ്‌ടോപ്പ് ഓണ്‍ ആയില്ല. പരാതി അറിയിച്ചതോടെ എത്തിയ രണ്ടാമത്തേതിലും ഡിസ്‌പ്ലേ തകരാറിലായി. ഒടുവില്‍ കിട്ടിയതില്‍ കീബോര്‍ഡ് പോലും പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ദേവികയും ദേവിനിയും പറയുന്നത്. വിദ്യാശ്രീ പദ്ധതി വഴി കിട്ടിയ 15,000 രൂപ വിലയുള്ള കൊക്കോണിക്‌സ് ലാപ്‌ടോപ്പിന്റെ 7000 രൂപ വരെ ദേവികയുടെയും ദേവിനിയുടെയും അമ്മ രജനി ഇത് വരെ അടച്ചിരുന്നു. 500 രൂപയാണ് മാസം അടക്കേണ്ടത്. പണം അടക്കുന്നത് മുടക്കാന്‍ കഴിയില്ലെന്നാണ് കെഎസ്എഫ്ഇ വാദം.

Read Also  :  മോദിക്കൊത്ത എതിരാളി?: അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കാൻ നിതീഷ് കുമാറിന് കഴിവുണ്ടെന്ന് ജെഡിയു

പദ്ധതിയുടെ വായ്പ തിരിച്ചടക്കുന്നതില്‍ കുടുംബശ്രീ സംഘങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉണ്ടെന്നതാണ് മറ്റൊരു പ്രതിസന്ധി. രജനിക്കൊപ്പം ലാപ്‌ടോപ്പ് കിട്ടിയ പ്രദേശത്തുള്ള എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്. ലാപ്‌ടോപ്പ് കിട്ടിയ ഈ കുടുബങ്ങളിലുള്ളവര്‍ ഇപ്പോൾ പെട്ടുപോയ അവസ്ഥയിലാണ് ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button