KeralaLatest NewsNews

‘2000 രൂപ പോരാ’: പിരിവ് കുറഞ്ഞു പോയെന്നാരോപിച്ച് തടയണ നിര്‍മ്മാണം കൊടിനാട്ടി തടഞ്ഞ് സിപിഎം

വട്ടവടയിലെ കീക്കര പ്രദേശത്ത് ചുടലിയോട എന്നറിയപ്പെടുന്ന ജലസ്രോതസില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളാണ് തടസപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇടുക്കി : പിരിവ് തന്ന തുക കുറഞ്ഞ് പോയതിന്റെ പേരിൽ കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള തടയണയുടെ നിര്‍മ്മാണം തടഞ്ഞ് സിപിഎം. മണ്ണുനീക്കി തടയണയുടെ കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിച്ചുവരുന്നതിനിടെയാണ് സിപിഎം ഇവിടെ കൊടിനാട്ടി തടഞ്ഞത്. വട്ടവടയിലെ കീക്കര പ്രദേശത്ത് ചുടലിയോട എന്നറിയപ്പെടുന്ന ജലസ്രോതസില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളാണ് തടസപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തടയണയുടെ നിര്‍മ്മാണ ജോലികള്‍ ഇവിടെ പുരോഗമിക്കുന്നതിനിടെ സിപിഎം നേതാക്കള്‍
പിരിവ് ചോദിച്ച് ആലപ്പുഴക്കാരനായ കരാറുകാരനെ സമീപിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാള്‍ നല്‍കിയ പിരിവ് തുകയായ 2000 രൂപ കുറഞ്ഞുപോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.

Read Also  :  എന്റെ ബിഗ് ബോസ് വിജയി കിടിലം ഫിറോസ് ആണെന്ന് ഗായത്രി സുരേഷ്: എന്നാല്‍ ഒരു അവാര്‍ഡ് കൊടുക്കാൻ കമന്റ്

അതേസമയം, പിരിവ് നല്‍കാത്തതല്ല തടയിണനിര്‍മ്മാണം തടസപ്പെടുത്താന്‍ കാരണമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ചുടലിയോടയിലല്ലാതെ മറ്റൊരു സ്ഥലത്ത് തടയിണ സ്ഥാപിച്ചാല്‍ കൂടുതല്‍ കൃഷിയിടങ്ങളില്‍ വെള്ളമെത്തുമെന്നതിനാലാണ് നിര്‍മ്മാണസ്ഥലത്ത് കൊടിനാട്ടിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. എന്നാല്‍, സിപിഎമ്മിന്റെ വാദത്തിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പണി പകുതിയാകുന്നതുവരെ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാതെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ അത് തടസപ്പെടുത്തിയ നീക്കം സംശയിക്കപ്പെടേണ്ടത് തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. പിരിവ് കിട്ടാതെ വന്നപ്പോള്‍ നേരെ കൊടികുത്തുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button