Latest NewsNewsIndia

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന: കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ ആശങ്ക കുറക്കാന്‍ സഹായിച്ചുവെന്ന് മോദി

കോവിഡ് സമയത്ത് പാവപ്പെട്ടവരുടെ ആശങ്ക കുറക്കാന്‍ ഇത് സഹായിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു

ന്യൂഡല്‍ഹി : കോവിഡ് കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാൻ കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സമയത്ത് പാവപ്പെട്ടവരുടെ ആശങ്ക കുറക്കാന്‍ ഇത് സഹായിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളുമയി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

നിങ്ങളുടെ കുടുംബത്തിന്റെ റേഷന്‍ പ്രശ്‌നം പരിഹരിച്ചതില്‍ ഞാന്‍ സംതൃപ്തനാണെന്ന് അദ്ദേഹം ഒരു ഗുണഭോക്താവിനോട് പറഞ്ഞു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഗുജറാത്തില്‍ പൊതുപങ്കാളിത്ത പരിപാടി ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read Also  :  ഡല്‍ഹിയിലെ എം.എല്‍.എമാര്‍ പ്രതിമാസം കൈപ്പറ്റുന്നത് 90,000 രൂപ: വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ പുറത്ത്

സ്വാതന്ത്ര്യാനന്തരം മിക്കവാറും എല്ലാ സര്‍ക്കാരുകളും കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുന്നതിനേക്കുറിച്ച് സംസാരിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കുറഞ്ഞ വിലക്കുള്ള റേഷന്റെ വിതരണവും ഇതിനായുള്ള ബജറ്റ് വിഹിതവും ഈ കാലത്ത് വര്‍ധിച്ചു. പക്ഷേ അതിന്റെ ഫലപ്രാപ്തി പരിമിതമായി തുടര്‍ന്നു. ഫലപ്രദമായ വിതരണ സംവിധാനത്തിന്റെ അഭാവമായിരുന്നു ഇതിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button