Latest NewsKeralaNews

സെക്യൂരിറ്റി ജീവനക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി: ഷോറൂമിലെ ബൈക്കുകള്‍ മോഷ്ടിച്ചു, സംഭവം കേരളത്തില്‍

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി ഷോറൂമിലെ ബൈക്കുകള്‍ കവര്‍ന്നു. ആലുവയ്ക്ക സമീപം മുട്ടത്തുള്ള കെ.ടി.എമ്മിന്റെ ഷോറൂമില്‍ നിന്നാണ് ബൈക്കുകള്‍ മോഷണം പോയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

Also Read: സർക്കാരിന്റെ ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല: കേരളത്തിലെ കോവിഡ് നിയന്ത്രണത്തിൽ വലിയ വീഴ്ചയെന്ന് കേന്ദ്രസംഘം

സെക്യൂരിറ്റി ജീവനക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഷോറൂമില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ചത്. രണ്ട് പേര്‍ അടങ്ങുന്ന സംഘമാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. ഷോറൂം കുത്തിത്തുറന്നാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. രണ്ട് ബൈക്കുകളാണ് ഷോറൂമില്‍ നിന്നും മോഷണം പോയത്.

കവര്‍ച്ചക്കാരുടെ ചിത്രം സി.സി.ടി.വിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കള്‍ ഷോറൂമിനുള്ളില്‍ ടോര്‍ച്ചുമായി കടന്ന ശേഷം കവര്‍ച്ച നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments


Back to top button