KeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും മകന്റെ ഘാതകനെ പിടികൂടാനായില്ല: പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന് കുടുംബം

കണ്ണൂര്‍: ആഡംബര കാറിൽ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച കേസില്‍ പൊലീസിനെതിരെ കുടുംബം. പോലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും മകന്റെ ഘാതകനെ പിടികൂടാനായില്ലെന്നും കുടുംബം പറയുന്നു. സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതി റൂബിന്‍ ഉമറിനെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് ഇവരുടെ ആരോപണം.

Also Read:മണിയൻപിള്ള രാജുവിൻ്റെ വീട്ടിൽ കിറ്റുമായി എത്തിയ സംഭവം: നേരത്തെ കിറ്റ് കൊടുത്താല്‍ എന്താണ് പ്രശ്‌നമെന്ന് ഭക്ഷ്യമന്ത്രി

പ്രതി സമ്പന്നനായതിനാലാണ് പൊലീസ് ഒത്തുകളിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബിടെക് വിദ്യാര്‍ത്ഥിയായ ഫറാസിന്റെ മരണത്തില്‍ പ്രതിഷേധം കനത്തതോടെ നരഹത്യയ്ക്ക് പോലീസ് കേസെടുത്തെങ്കിലും രണ്ടാഴ്ചയായി പ്രതി റൂബിന്‍ ഉമറിനെ പിടികൂടിയിട്ടില്ല.

ബലിപെരുന്നാളിന്റെ പിറ്റേന്ന് കതിരൂര്‍ ഉക്കാസ് മൊട്ട സ്വദേശി റൂബിന്‍ ഉമര്‍ നാല് സുഹൃത്തുക്കളോടൊപ്പം പജീറോ കാറില്‍ തലശ്ശേരിയിലെത്തിയിരുന്നു. തുടർന്ന് കവലകളിൽ കാറുകൊണ്ട് സാഹസിക പ്രകടനങ്ങൾ നടത്തി. തുടർന്ന്
ജൂബിലി ജംഗ്ഷനിലെ വളവില്‍ റോംഗ് സൈഡ് കയറിയ പജീറോ എതിരെ വന്ന ഫറാസിന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button