Latest NewsKeralaNews

‘സ്ത്രീപക്ഷ കേരളം’: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവർണർ

തിരുവനന്തപുരം: ‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും അഭിനന്ദിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന-ജില്ലാതലങ്ങളിൽ സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കുകയും സർക്കാർ ജീവനക്കാർക്കിടയിൽ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തതിനെ ഗവർണ്ണർ പ്രശംസിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ആരു വിചാരിച്ചാലും ചട്ടങ്ങൾ മാറ്റാനാകില്ല, മറ്റുള്ളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കരുത്; പിഎസ്‌സി ചെയർമാൻ

‘സർക്കാർ ഈ വിഷയത്തിൽ പുലർത്തുന്ന ആത്മാർഥതയുടെ പ്രതിഫലനമാണ് ഇതെല്ലാമെന്ന് ഗവർണർ അയച്ച കത്തിൽ അഭിപ്രായപ്പെടുന്നു. ഈ വിഷയത്തിൽ തന്റേതായ മാർഗനിർദേശങ്ങളും ഗവർണർ അവതരിപ്പിച്ചു. ജനപ്രതിനിധികളുടെ ക്രിയാത്മകമായ ഇടപെടലുകൾ ആവശ്യപ്പെട്ട് അവരെ അഭിസംബോധന ചെയ്യുന്ന കത്തിന്റെ കോപ്പിയും ഗവർണർ കൈമാറി. വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ യോഗത്തിനു ഗവർണർ തന്നെ നേതൃത്വം നൽകിയ വിവരവും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: സ്ത്രീകളിലെ വെള്ളപോക്ക് തടയാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button