Latest NewsKeralaNews

ആഭാസത്തരം മാത്രം കൈവശമുള്ള ആൾ: ശിവൻകുട്ടിയ്ക്ക് അർഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്ന് കെ. സുധാകരന്‍

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സി.പി.എം നേതാക്കളെന്നും സുധാകരൻ ആരോപിച്ചു

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ. സുധാകരന്‍. തറ ​ഗുണ്ടയാണ് ശിവൻകുട്ടിയെന്നും ആഭാസത്തരം മാത്രമാണ് ഇദ്ദേഹത്തിന്റെ കൈമുതലെന്നും സുധാകരന്‍ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞ ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു ശിവൻകുട്ടിയാണ്. എം.വി രാഘവനെ നിയമസഭയിൽ ചവിട്ടി കൂട്ടിയ സി.പി.എം ശിവൻകുട്ടിയെ സംരക്ഷിക്കുന്നതിൽ അത്ഭുതമില്ലെന്നും സുധാകരൻ പറഞ്ഞു. ഒരു ഗുണ്ടയെ മന്ത്രിയായി കാണാനാകില്ലെന്നും ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരൻ  കൂട്ടിച്ചേര്‍ത്തു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സി.പി.എം നേതാക്കളെന്നും സുധാകരൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button