Latest NewsIndiaNewsInternationalSports

ഒളിംപിക്സ് : ബോക്സിങ്ങിൽ ഇന്ത്യക്ക് വെങ്കലം

ടോക്കിയോ : ഒളിംപിക്‌സ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‍ലിന ബോ‍ർഗോഹെയ്‌ന് വെങ്കലം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്.

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button