Latest NewsNewsIndiaInternational

താലിബാന്‍ ഭീകരര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തുവരണമെന്ന് മുസ്ലീം സംഘടനകൾ

കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തുവരണമെന്ന് മുസ്ലീം സംഘടനകൾ. താലിബാന്‍ ഭീകരര്‍ക്കെതിരെ പോരാടുന്ന അഫ്ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സിന് അഭിവാദ്യമര്‍പ്പിച്ചാണ് അഫ്ഗാനിലെ ജനങ്ങളും മുസ്ലീം സംഘടനകളും തങ്ങളുടെ ആവശ്യം ലോകത്തെ അറിയിച്ചത്. ‘ബോലോ തക്ബീര്‍, ‘അള്ളാഹു അക്ബര്‍’ വിളികളുമായി തെരുവില്‍ ഇറങ്ങിയാണ് യുദ്ധമുഖത്ത് പേരാടുന്ന അഫ്ഗാന്‍ സേനയ്ക്ക് ജനങ്ങൾ പിന്തുണ അറിയിച്ചത്.

Also Read:ഡൽഹി ബലാത്സംഗ കേസിൽ പെൺകുട്ടിയുടെ കുടുംബപ്പേര് വെളിപ്പെടുത്തിയ രാഹുൽ ഗാന്ധിയ്ക്കെതിരെ ബാലാവകാശ കമ്മീഷൻ

താലിബാൻ ആഗ്രഹിക്കുന്ന മുസ്ലിം രാജ്യം തങ്ങൾക്ക് വേണ്ടെന്നും, ഭീകരര്‍ക്കെതിരെ ലോകസമൂഹം മുഴുവൻ രംഗത്ത് വരണമെന്നുമാണ് അഫ്ഗാനിലെ മുസ്ലീം സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. താലിബാനികൾ മതതീവ്രവാദികളാണെന്നും അവർ പറയുന്ന അള്ളാഹുവിന്റെ രാജ്യം തങ്ങള്‍ക്ക് വേണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button