Latest NewsNewsIndia

ആദ്യരാത്രിയില്‍ ഭര്‍ത്താവിനെ കബളിപ്പിച്ച്‌ നവവധു ഒളിച്ചോടി : വിവാഹതട്ടിപ്പെന്ന് പ്രാഥമിക നിഗമനം

ഭോപ്പാല്‍ : ആദ്യരാത്രി വീടിന്റെ ടെറസിലൂടെ ചാടി നവവധു ഭര്‍തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം. പരാതിയുമായി വരന്‍ സോനു ജെയിന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

Read Also : ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ : പുതിയ പേര് ഇങ്ങനെ 

വിവാഹം കഴിക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചെങ്കിലും സോനു ജെയിനിന് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയോര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു പരിചയപ്പെട്ടു. അനുയോജ്യയായ വധുവിനെ കണ്ടെത്തി സോനുവിന്റെ വിവാഹം നടത്തുമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു.

ഉദല്‍ ഘടിക് ആവശ്യപ്പെട്ട പ്രകാരം 90000 രൂപ സോനു ജെയിന്‍ നല്‍കി. തുടര്‍ന്ന് അനിത രത്‌നാകര്‍ എന്നു പേരായ യുവതിയുമായി സോനു ജെയിനിന്റെ വിവാഹം നടന്നു. വിവാഹദിവസം രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അല്‍പനേരം ടെറസില്‍ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും സോനുവിനോട് അനിത ആവശ്യപ്പെട്ടു.തുടര്‍ന്ന് ടെറസിലെത്തിയ അനിത അതുവഴി ചാടി രക്ഷപ്പെടുകയായിരുന്നു എന്ന് സോനു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button