COVID 19Latest NewsKeralaNattuvarthaNews

ആത്മഹത്യയുടെ വക്കിലാണ്, നെഞ്ചത്തൂടെ വണ്ടി കയറ്റി കൊല്ല്: ചായക്കടക്കാരന് പിഴ ചുമത്താനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു:വീഡിയോ

അന്നന്നത്തെ ആഹാരത്തിന് വഴി തേടുന്ന പല ചരക്ക് കടക്കാരനെയും ചായക്കടക്കാരനെയും പോലുള്ള സാധാരണക്കാരന് പിഴ നൽകുന്ന അതിക്രമത്തിനെതിരെ ജനരോഷം ശക്തമാകുകയാണ്

വൈത്തിരി: കോവിഡ് നിയന്ത്രണം പാലിക്കാത്തത്തിന്റെ പേരിൽ സംസ്ഥാനത്ത് ആകമാനം സാധാരണക്കാർക്ക് പിഴ ഈടാക്കുന്ന പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതു ജനങ്ങൾ സംഘടിച്ച് പോലീസിനെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുന്നത് പതിവാകുന്നു. വയനാട് വൈത്തിരിയില്‍ ചായക്കടക്കാരന് പിഴ ചുമത്താനുളള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ സംഭവം.

‘ആത്മഹത്യയുടെ വക്കിലാണ്, നെഞ്ചത്തൂടെ വണ്ടി കയറ്റി കൊല്ല്’ എന്ന് കേണുകൊണ്ട് യുവാവ് സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചു. വൻകിട റിസർട്ടുകളെയും മറ്റും പരിശോധനയിൽ നിന്ന് ഒഴിവാക്കി സാധാരണക്കാരന് പിഴ നൽകുന്നത് നാട്ടുകാർ സംഘടിച്ച് ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥർ തടിതപ്പുകയായിരുന്നു.

സർക്കാരിന് വരുമാനം ലഭിക്കുന്ന ബിവറേജിലും ബാറിലും കോവിഡ് നിയന്ത്രണം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നതിൽ നടപടയെടുക്കുന്നില്ല എന്നാണ് പൊതുജനങ്ങളുടെ പരാതി. അന്നന്നത്തെ ആഹാരത്തിന് വഴി തേടുന്ന പലചരക്ക് കടക്കാരനെയും ചായക്കടക്കാരനെയും പോലുള്ള സാധാരണക്കാരന് പിഴ നൽകുന്ന അതിക്രമത്തിനെതിരെ ജനരോഷം ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button