Latest NewsIndiaNewsInternational

വിദേശ മാർക്കറ്റുകൾ കീഴടക്കി ഇന്ത്യൻ പോത്തിറച്ചി: കോവിഡ് കാലത്തും കയറ്റുമതിയിൽ വലിയ വർധന

കോട്ടയം: ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന് വിദേശങ്ങളിൽ ആവശ്യക്കാർ ഏറെയാണെന്ന് റിപ്പോർട്ട്. ഇതോടെ കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ് നടത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. മുൻകാലങ്ങളെക്കാൾ 106 ശതമാനം വര്‍ദ്ധനയാണ് ഈ കോവിഡ് കാലയളവിൽ ഉണ്ടായിട്ടുള്ളത്.

Also Read:ഈ അസുഖങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ചീസ് ഒഴിവാക്കൂ

ഹോങ്കോങ്, വിയറ്റ്നാം, മലേഷ്യ, ഇറാഖ്, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ ഇറച്ചി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചതെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ 70 ലേറെ രാജ്യത്തേക്ക് 7543 കോടി രൂപയുടെ പോത്തിറച്ചി കയറ്റുമതി ചെയ്തതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വളരെയേറെ സുരക്ഷാക്രമീകരണങ്ങളും, കൃത്യമായ നിയമങ്ങളും പാലിക്കുന്നതിനാലാണ് ഇന്ത്യന്‍ ഇറച്ചിക്ക് വിദേശവിപണി നഷ്ടപ്പെടാത്തതെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതിചെയ്യുന്നത് പാടേ വെട്ടിക്കുറച്ചിരുന്നു. ആ സ്ഥാനത്താണ് ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ഇറച്ചി ഉല്പന്നങ്ങള്‍ വിദേശരാജ്യങ്ങള്‍ കൊണ്ടുപോവുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button