Latest NewsIndiaNews

പ്രളയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങി മന്ത്രി : ഹെലികോപ്ടര്‍ സഹായത്തോ‌ടെ രക്ഷപെടുത്തി

ഭോപ്പാല്‍ : പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങിയ മന്ത്രിയെയും സംഘത്തെയും രക്ഷപെടുത്തി വ്യോമസേന. ആദ്യന്തരമന്ത്രി നരോട്ടാം മിശ്രയാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്.

Read Also : 80 ലക്ഷം ലോട്ടറി അടിച്ചിട്ടും കടം തീർന്നില്ല : സാമ്പത്തിക ബാധ്യതയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി

ബോട്ടില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വീടിന്റെ ടെറസില്‍ കുടുങ്ങിപ്പോയ ഒന്‍പതുപേരെ മന്ത്രിയും സംഘവും കണ്ടു. ഇവരെ താന്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്നു വന്‍ മരം ശക്തമായ കാറ്റില്‍ നിലംപൊത്തി. ഇതിന്റെ ചില്ല തട്ടി ബോട്ടിന്റെ എന്‍ജിന്‍ തകരുകയായിരുന്നു. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടര്‍ സ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button