Latest NewsNewsInternational

പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം : വിഗ്രഹങ്ങള്‍ നശിപ്പിച്ചു

റഹിം യാർ ഖാൻ ജില്ലയിലെ ഭോങ്ങ് നഗരത്തിലെ ക്ഷേത്രം ആക്രമിച്ചതിന് ശേഷം സമീപത്തെ പ്രധാന റോഡ് ജനക്കൂട്ടം ഉപരോധിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആസിഫ് റാസ പറഞ്ഞു

ഇസ്ലാമബാദ് : എട്ടുവയസുകാരൻ മദ്രസയെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. കിഴക്കൻ പഞ്ചാബ് മേഖലയിലെ ക്ഷേത്രമാണ് പ്രകോപിതരായ ഒരു കൂട്ടം ആക്രമിച്ചിരിക്കുന്നത്. വിഗ്രഹങ്ങൾ നശിപ്പിക്കുയും ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് തീയിടുകയും ചെയ്തുവെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

റഹിം യാർ ഖാൻ ജില്ലയിലെ ഭോങ്ങ് നഗരത്തിലെ ക്ഷേത്രം ആക്രമിച്ചതിന് ശേഷം സമീപത്തെ പ്രധാന റോഡ് ജനക്കൂട്ടം ഉപരോധിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആസിഫ് റാസ പറഞ്ഞു. മദ്രസയെ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന എട്ടുവയസുകാരന് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അക്രമങ്ങൾ അരങ്ങേറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്രസയിലെ മതഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന പുസ്തകശാലയിലെ വിരിപ്പിൽ മനപ്പൂർവം മൂത്രമൊഴിച്ചുവെന്ന കുറ്റത്തിനാണ് എട്ടു വയസുകാരനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിൽ വധശിക്ഷ ലഭിക്കാവുന്ന മതനിന്ദയാണ് കുട്ടി നടത്തിയതെന്നാണ് ക്ഷേത്രം ആക്രമിച്ച ജനക്കൂട്ടം ആരോപിക്കുന്നത്. അതേസമയം, ആക്രമമുണ്ടായതിന് പിന്നാലെ പാകിസ്ഥാനി സൈന്യം സ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തെങ്കിലും ക്ഷേത്രത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ, തുടക്കത്തിൽ പൊലീസ് ഇടപെടാൻ വൈകിയതാണ് ക്ഷേത്രത്തിന് വലിയ നാശനഷ്ടമുണ്ടാകാൻ കാരണമായതെന്ന് ഹിന്ദു നേതാവായ രമേശ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button