Latest NewsNewsIndia

പെഗാസസ് ഫോൺ ചോർത്തൽ: പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് മുൻ കേന്ദ്രമന്ത്രി

ന്യൂഡൽഹി: പെഗാസസ് വിവാദത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Read Also: ‘ആര്‍ത്തവകാലം സര്‍ക്കാര്‍ തണലില്‍’ പദ്ധതിക്ക് തുടക്കം, സ്‌കൂളില്‍ നിന്ന് സൗജന്യമായി പാഡുകള്‍ : ഇന്ത്യയില്‍ …

സഭയിൽ പ്രതിഷേധമുണ്ടാക്കി ഇറങ്ങി പോകാൻ മാത്രമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. എല്ല പ്രശ്നങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ പെഗാസസ് വിഷയത്തിൽ രാജ്യസഭയിലെ പ്രസ്താവനയ്ക്കു ശേഷം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വിശദീകരണം തേടാനുള്ള അവസരം പോലും പ്രതിപക്ഷം മറന്നു. പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസ്താവന വലിച്ചു കീറുകയാണുണ്ടായതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.

സുപ്രീംകോടതി റിട്ട. ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനുമായ അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ 2014-ൽ സറണ്ടർ ചെയ്ത നമ്പറാണിതെന്ന് അരുൺ മിശ്ര തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഫോൺ കോളുകൾ നിരീക്ഷിച്ചിരുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളുവുകളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പെഗാസസ് വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ആലപ്പുഴയിലെ അൽമിയ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: പതിനഞ്ചിലധികം പേര്‍ ചികിത്സ തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button