Latest NewsArticleIndiaNerkazhchakal

‘ബോംബും തോക്കും മാത്രം കണ്ടുവളർന്ന ഒരു തലമുറയ്ക്ക് മുന്നിൽ മോദി സർക്കാർ ഐടി പാർക്കുകൾ തുറന്നു കൊടുത്തു’- രഞ്ജിത്ത്

കാശ്മീർ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് സമ്പൂർണ്ണ വൈദ്യുതീകരണം. കാശ്മീരിൽ ജലലഭ്യത 43% ആയി ഉയർന്നു,

രഞ്ജിത്ത് രവീന്ദ്രൻ

ശ്രീനഗർ: തോക്കും ബോംബുകളും മാത്രം കണ്ടുവളർന്ന ഒരു തലമുറക്ക് മുന്നിലേക്ക് ഐടി പാർക്കുകൾ തുറന്നു കൊടുക്കുകയാണ് നരേന്ദ്ര മോദി സർക്കാർ കാശ്മീരിൽ ചെയ്യുന്നത്, ഒന്നല്ല രണ്ട് പാർക്കുകൾ. കാശ്മീരിന്റെ വികസന സ്വപ്നങ്ങൾ ആർക്കിൾ 370 ന്റെ റദ്ദാക്കലിനു ശേഷം സ്വീകരിക്കുന്ന പാത മനസ്സിലാക്കാൻ ഒരു ചെറിയ ഉദാഹരണം കൊണ്ട് തുടങ്ങി എന്ന് മാത്രം. തീവ്രവാദ പ്രവർത്തനങ്ങൾ മുതൽ പെൺകുട്ടികളുടെ ജോലി വരെ കാശ്മീരിന്റെ നീറുന്ന ഒരുപാടൊരുപാട് പ്രശ്നങ്ങളുടെ പരിഹാരത്തിന് കഴിഞ്ഞ രണ്ട് വർഷങ്ങൾ തുടക്കം കുറിച്ചിരിക്കുന്നു.

ഏറ്റവും പ്രധാനം എന്ന് പറയാവുന്നത് യുവജനങ്ങളിൽ ഉണ്ടാവുന്ന മാറ്റമാണ്. കൂടുതൽ കുട്ടികൾ എൻ.സി.സി യിൽ അംഗങ്ങളായി തുടങ്ങുന്നു എന്നും യുവാക്കൾ തീവ്രവാദപ്രസ്ഥാനങ്ങളിൽ ചേരുന്നത് 40% കുറഞ്ഞു എന്നതും ഏറ്റവും മികച്ച നേട്ടമാണ് എന്ന് തന്നെ പറയാം. കാശ്മീരികളെ ആയുധം എടുപ്പിച്ച് രാജ്യത്തിനെതിരെ തിരിച്ച് വിടുന്നവരുടെ സ്വാധീനം എങ്ങനെ കുറയുന്നു എന്നതിന്റെ നല്ലൊരു സൂചനയാണിത്. ഇതിന്റെ കൂട്ടത്തിൽ തീവ്രവാദ പ്രവർത്തനത്തിന്റെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടാകുന്നുണ്ട്. 2019 ഇൽ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ 59 % മാത്രമാണ് 2020 നടന്നിട്ടുള്ളത്. ഈ വർഷം ജൂൺ വരെയാകട്ടെ കഴിഞ്ഞ വര്ഷത്തേതിന്റെ വെറും 32% മാത്രവും. രാജ്യത്തിന്റെ കാശ്‌മീർ പോളിസി കൃത്യമായ ദിശയിലാണ് എന്ന ഇതിൽ നിന്നും വ്യക്തമാകുമല്ലോ.

സമ്പൂർണ്ണ വൈദ്യുതി വത്കരണം, വൈദ്യുത നിലയങ്ങൾ, പുതിയ റോഡുകൾ ഇതൊക്കെ ഇത്രകാലവും കണ്ടിട്ടില്ലാത്തത്ര വേഗതയിൽ കാശ്മീരിൽ നടക്കുന്നു. കത്വാ ജില്ലയിൽ നിർമ്മിക്കുന്ന 120 കെവി കപ്പാസിറ്റിയുള്ള ജലസേചനനത്തിനും കൂടി ഉപയോഗിക്കാവുന്ന ഡാം ഒരു മികച്ച ഉദാഹരണമാണ്. കാശ്മീർ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് സമ്പൂർണ്ണ വൈദ്യുതീകരണം. കാശ്മീരിൽ ജലലഭ്യത 43% ആയി ഉയർന്നു, ഇത് മുഴുവൻ രാജ്യത്തിന്റെയും ശരാശരിക്ക് വളരെ മുകളിലാണ്. 2021 അവസാനത്തോടെ ഇത് 100% ആക്കാനുള്ള പദ്ധതികളും നിലവിൽ നടക്കുന്നു.

മറ്റൊരു പ്രധാന പുരോഗതി ജനങ്ങൾക്ക് സുരക്ഷാ ഭീഷണി വളരെ കുറഞ്ഞു എന്നതാണ്. സ്ത്രീകൾ പുറത്തേക്ക് ഇറങ്ങാതിരുന്ന പല സ്ഥലങ്ങളിലും ഇന്ന് സ്ത്രീകൾ ജോലിക്ക് പോയിത്തുടങ്ങി. രാജ്യത്താകമാനം നടപ്പിലാക്കിയിട്ടും കാശ്മീരിൽ മാത്രം നടപ്പിലാക്കാൻ സാധിക്കാതിരുന്ന ജനോപകാരപ്രദമായ നിരവധി, സംവരണം ഉൾപ്പെടെയുള്ള നിയമങ്ങൾ അവിടെ നിലവിൽ വന്നുകഴിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പും അതിലെ വോട്ടിങ്ങ് ശതമാനവും എല്ലാം കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നതൊക്കെ തന്നെയാണ് ജനങ്ങളും ആഗ്രഹിക്കുന്നത് എന്ന വ്യക്തമാക്കുന്നു.

ഇൻഫ്രസ്ട്രക്ച്ചർ ഡെവലപ്മെന്റ് ആണ് വളരെയധികം വികസനങ്ങൾ നടക്കുന്ന അടുത്ത ഒരു മേഖല. 272 കിലോമീറ്റർ നീളമുള്ള ഉദ്ധംപൂർ ബാരാമുള്ള റയിൽ പാത 2023 ഒടുകൂടി നിർമ്മാണം തീർന്ന് സഞ്ചാരയോഗ്യമാകും. 4200 കോടി മുതൽമുടക്കിൽ നിർമ്മാണം പുരോഗമിക്കുന്ന ഈ റയിൽ പാത കാസ്മീർ താഴ്വരയെ ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി കൂടുതൽ എളുപ്പത്തിൽ ഘടിപ്പിക്കും. രണ്ട് എയിംസ് ആശുപത്രികൾ, രണ്ട് കത്വ, ഹന്ദ്വാര എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജുകൾ, രണ്ട് ഐടി പാർക്കുകൾ, രണ്ട് കേന്ദ്ര സർവകലാശാലകൾ(ഐഐടി, ഐഐഎംസി) ഇവയൊക്കെയാണ് പ്രഖ്യാപിക്കപ്പെട്ട മറ്റു പദ്ധതികൾ. ചിലത് ഇതിനകം പ്രവർത്തിക്കുകയും അവയുടെ മികവ് ഉറപ്പിക്കുകയും ചെയ്യുന്നു.

പുതിയ വ്യവസായ നയത്തിന് ഊന്നൽ നൽകാൻ 20400 കോടി രൂപ കേന്ദ്രം നിലവിൽ വകയിരുത്തിയിട്ടുണ്ട്. വ്യാവസായിക യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി മിക്കവാറും എല്ലാ ജില്ലകളിലും ഭൂമി ഏറ്റെടുപ്പും തുടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ ആർട്ടിക്കിൾ 370 ന്റെ റദ്ധാക്കൽ സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത കുതുപ്പിനാണ് ജമ്മു കാശ്മീരിൽ തുടക്കമിടുന്നത്.

റോഡുകൾ, പാലങ്ങൾ, റെയിൽവേ, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ തുടങ്ങി സർവ്വ ഇടത്തും ആവശ്യമായുള്ള കാര്യങ്ങൾ സർക്കാർ തുടങ്ങിയിരിക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങളും അതിൽ ആകൃഷ്ടരായുള്ള യുവാക്കളും കുറയുന്നു. കാശ്മീർ അതിവേഗത്തിൽ പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഏറെ താമസിയാതെ പൂർണ്ണമായും സമാധാനം പുനഃസ്ഥാപിക്കപ്പെട്ട, മികച്ച രീതിയിൽ വികസനത്തിലേക്ക് കുതിക്കുന്ന ഒരു പ്രദേശമായി കാശ്‌മീർ മാറും, സംശയമില്ല.

shortlink

Post Your Comments


Back to top button