Latest NewsKeralaNattuvarthaNews

കുതിരാൻ രണ്ടാം തുരങ്കം പുതുവർഷ സമ്മാനമായി തുറക്കും, പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ ടോ​ള്‍ പി​രി​വ്​ ന​ട​ത്താൻ തീരുമാനം

തൃ​ശൂ​ര്‍: കുതിരാൻ രണ്ടാം തുരങ്കം പുതുവർഷ സമ്മാനമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. തു​ര​ങ്ക​ത്തി​​ന്റെ നി​ര്‍​മാ​ണം ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​വു​ന്ന രീ​തി​യി​ലാണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​രാ​ര്‍ ക​മ്പനി​യാ​യ കെ.​എം.​സി അ​ധി​കൃ​ത​രാണ് വിവരം അറിയിച്ചത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ ടോ​ള്‍ പി​രി​വ്​ ന​ട​ത്താനാണ് തീരുമാനം. നിലവിൽ തുരങ്കത്തിന്റെ നിർമ്മാണം 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യിട്ടുണ്ട്.

Also Read:രോഗപ്രതിരോധ ശേഷിയ്ക്ക് ഇരുമ്പന്‍പുളി

തു​ര​ങ്ക​ത്തി​നു​ള്ളി​ലെ മു​ക​ള്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. അതോടൊപ്പം തന്നെ മു​ന്നൂ​റ് മീ​റ്റ​ര്‍ കൂ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നു​ണ്ട്. അ​ക​ത്തെ ശേഷിക്കുന്ന റോ​ഡ് കൂ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യ​ണം. പിന്നീട് വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ളും മറ്റും ഒ​രു​ക്കാ​നു​ണ്ട്. ര​ണ്ടാം തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള പാ​ല​ത്തിന്റെ പ​ണി നേ​ര​ത്തേ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

രണ്ടാം തുരങ്കം യാഥാർഥ്യമാക്കുന്നതോടെ 2022ല്‍ ​തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ദേ​ശീ​യ​പാ​ത യാ​ത്ര ഏ​റെ സു​ഗ​മ​മാ​കുമെന്നാണ് വിലയിരുത്തൽ. ര​ണ്ടാം തു​ര​ങ്ക​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത് തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നാ​കും. അ​ങ്ങ​നെ വ​രു​മ്പോള്‍, നി​ല​വി​ലെ ദേ​ശീ​യ​പാ​ത മു​റി​ച്ചാ​ണ് റോ​ഡ് വ​രു​ക. നി​ല​വി​ലു​ള്ള റോ​ഡ് ഉ​പേ​ക്ഷി​ക്കുമെന്നാണ് അധികൃതർ പറയുന്നത്. ആ ​പ്ര​ദേ​ശം വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button