Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ടോക്കിയോ: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് റെപാഷെ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. വിനേഷ് ഫോഗട്ടിനെ ക്വാർട്ടറിൽ തോൽപ്പിച്ച ബെലാറൂസിന്റെ വനേസ കാലസിൻസ്ക്യയോ സെമിയിൽ പുറത്തായതോടെയാണ് ഫോഗട്ടിന് യോഗ്യത നേടാൻ കഴിയാതെ പോയത്. വനേസ ഫൈനലിൽ കടന്നിരുന്നെങ്കിൽ റെപാഷെ റൗണ്ടിലേക്ക് ഇന്ത്യക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നു.

നേരത്തെ ക്വാർട്ടറിൽ വനേസ വിനേഷ് ഫോഗട്ടിനെ പരാജയപ്പെടുത്തിയിരുന്നു. സ്കോർ: 9-3. ണ്ടുതവണ ലോക ജേതാവായ താരമാണ് വനേസ. വനേസ ഫൈനലിലെത്തിയാൽ റെപാഷെ റൗണ്ട് വഴി വിനേഷിന് വീണ്ടും വെങ്കല മെഡൽ നേടാൻ വഴി തെളിയുമായിരുന്നു.

Read Also:- യുവാൻ ഗാംപെർ ട്രോഫി: ക്രിസ്റ്റ്യാനോയും മെസിയും നേർക്കുനേർ

നിലവിലെ വെങ്കല മെഡൽ ജേതാവായ സോഫിയ മാറ്റിസണിനെ 7-1ന് തോൽപ്പിച്ചായിരുന്നു വിനേഷ് ക്വാർട്ടറിലെത്തിയത്.അതേസമയം, 57 കിലോഗ്രാം വിഭാഗത്തിൽ റെപാഷെറൗണ്ടിൽ ഇന്ത്യയുടെ അൻഷു മാലിക്കിനും തോൽവി. നിലവിലെ വെങ്കല മെഡൽ ജേതാവ് വലേറിയ കോബ്ലോവയാണ് അൻഷുവിനെ 1-5 തോൽപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button