Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ദീപക് പുനിയക്ക് സെമി ഫൈനലിൽ തോൽവി

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യൻ താരം ദീപക് പുനിയക്ക് സെമി ഫൈനലിൽ പരാജയപ്പെട്ടു. 86 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈലിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് ഇന്ത്യൻ താരത്തിനെ തോൽപ്പിച്ചത്. ഇനി വെങ്കലത്തിനായി റഷ്യൻ താരം ആർതർ നൈഫോനോവിനോട് മത്സരിക്കും.

ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ള ദീപകിനെതിരെ ഡേവിഡ് മോറിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പിലും സ്വർണം നേടിയ അമേരിക്കൻ താരത്തെ ഒന്നു കീഴടക്കാൻ പോലും ദീപകിന് കഴിഞ്ഞില്ല. 10-0ത്തിനായിരുന്നു ഡേവിഡിന്റെ വിജയം.

നേരത്തെ നൈജീരിയയുടെ അഗിയാവോമോർ എക്കെരെകമെയെ 12-1 എന്ന സ്കോറിന് മറികടന്നാണ് ദീപക് ക്വാർട്ടറിലെത്തിയത്. തുടർന്ന് ക്വാർട്ടറിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് തോല്പിച്ച് ദീപക് സെമിയിലേക്ക് മുന്നേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button