KeralaLatest NewsNews

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍: 3.02 ലക്ഷം ഡോസുകള്‍ കൂടി എത്തി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

Also Read: ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നത്: പോലീസിനെ ന്യായീകരിച്ച് വീണാ ജോർജ്

തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്. അതേസമയം, ഇന്ന് 2,45,897 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button