KeralaNattuvarthaLatest NewsNews

രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണം: ഹൈക്കോടതി

രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ മാറ്റിയെഴുതേണ്ട സമയമായി

കൊച്ചി: വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ മാറ്റിയെഴുതേണ്ട സമയമായെന്നും കോടതി പരാമര്‍ശിച്ചു. കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹര്‍ജികള്‍ക്കെതിരായ അപ്പീലുകള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടിയുടെ നിരീക്ഷണം.

പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന്‍റെ കാരണമായി കണക്കാക്കാമെന്നും കോടതി വിശദമാക്കി. വൈവാഹിക ജീവിതത്തിൽ ഭാര്യയുടെ അന്തസിനും വ്യക്തിത്വത്തിനും അപകർത്തി ഉണ്ടാകുന്ന രീതിയിൽ ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന കടന്നുകയറ്റം ശാരീരികവും മാനസികവുമായ ക്രൂരതയുടെ പരിധിയിൽപ്പെടുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവർക്ക് വിവാഹമോചനം നിഷേധിക്കാനാവില്ലെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button