Latest NewsNewsIndia

കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍ തല്ല്, കെ.സുധാകരനെതിരെ എം.പിമാരുടെ പരാതിപ്രവാഹം

 

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ പരസ്പരമുള്ള വിഴുപ്പലക്കലുകള്‍ കെ.സുധാകരന്റെ വരവോടെ അവസാനിച്ചുവെന്ന് കരുതിയെങ്കിലും ഇപ്പോള്‍ കെപിസിസി അദ്ധ്യക്ഷന് എതിരെ എം.പിമാരുടെ പരാതിപ്രവാഹം. കെപിസിസി പുന: സംഘടന സംബന്ധിച്ച ചര്‍ച്ചയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതിയുമായി എത്തിയിരിക്കുകയാണ് എംപിമാര്‍. ചര്‍ച്ചകളില്‍ തങ്ങളെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തഴയുകയാണെന്ന ആരോപണമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

Read Also :ചെങ്കോട്ട അതീവ സുരക്ഷാവലയത്തില്‍, ഒരുങ്ങുന്നത് ഭീമാകാരമായ കണ്ടെയ്‌നര്‍ കോട്ട

നേരത്തേ കെപിസിസി, ഡിസിസി പുന:സംഘടന ഒരുമിച്ച് നടത്താനായിരുന്നു ഹൈക്കമാന്റ് നിര്‍ദ്ദേശം. എന്നാല്‍ പിന്നീട് ഡിസിസി പുന:സംഘടന വേഗത്തില്‍ നടത്താനാനുള്ള രാഷ്ട്രീയകാര്യസമിതി തിരുമാനത്തിന് ഹൈക്കമാന്റ് അനുമതി നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കാനിരിക്കുന്നതെന്നതിനാല്‍ എംപിമാരില്‍ നിന്നും നിര്‍ദ്ദേശം തേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ തങ്ങളെ പാടെ തഴയുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകളില്‍ തങ്ങളേയും കൂടി ഉള്‍പ്പെടുത്താന്‍ സുധാകരനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കണമെന്നും എംപിമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button