KeralaLatest NewsNews

കേരള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള എം.പിമാരുടെ അപേക്ഷ വാദം കേള്‍ക്കാതെ തള്ളിയത് നിയമവിരുദ്ധ നടപടിയാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ എം.പിമാരെ കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവു എന്ന് കോടതി നിര്‍ദ്ദേശിച്ചു.

Read Also : കിരണിന് ഇനി പെൻഷൻ പോലും കിട്ടില്ല, സർവീസിൽ നിന്നും പുറത്താക്കി: വിസ്മയയ്ക്ക് നീതി കിട്ടിയെന്ന് കുടുംബം

ടി.എന്‍.പ്രതാപനും ഹൈബി ഈഡനും ആണ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ നിരവധി തവണ കോണ്‍ഗ്രസ്-ഇടത് എം.പിമാര്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ദ്വീപ് ഭരണകൂടം ഇത് തള്ളുകയായിരുന്നു.
ലക്ഷദ്വീപ് യാത്രക്ക് അനുമതി തേടി കഴിഞ്ഞമാസം ടി.എന്‍. പ്രതാപനും ഹൈബി ഈഡനും നല്‍കിയ അപേക്ഷകള്‍ ഏഴുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നുകാട്ടി അനുവദിച്ചിരുന്നില്ല. ക്വാറന്റീനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടും അനുമതി നല്‍കിയില്ല.

തുടര്‍ന്നാണ് എം.പിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് ചില രേഖകള്‍ കൂടുതലായി സമര്‍പ്പിക്കണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ പുതിയ രേഖകളോടെ വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ മൂന്നു പേരുടെയും അപേക്ഷ കളക്ടര്‍ തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button