KeralaLatest NewsNews

വണ്ടി ഇടിച്ചു ആരെങ്കിലും കൊന്നാല്‍ പ്രൊമോഷനോട് കൂടി ജോലിയില്‍ തിരിച്ചെടുക്കും: മുഖ്യമന്ത്രിയുടെ കുറിപ്പിനു പൊങ്കാല

രണ്ടുപേരും ചെയ്തത് കൊലപാതകം. ഒരാളെ പിരിച്ചുവിട്ടു, മറ്റൊരാള്‍ക്ക് പ്രമോഷന്‍

കൊല്ലം: സ്ത്രീധന പീഡനത്തെതുടര്‍ന്ന് മരിച്ച വിസ്മയയുടെ ഭര്‍ത്താവ് എസ്. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഈ സംഭവത്തെക്കുറിച്ചു സമൂഹമാധ്യമത്തിൽ മുഖ്യമന്ത്രി പങ്കുവച്ച കുറിപ്പിന് താഴെ വിമർശനം. സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ കിരണ്‍കുമാറിനെ പിരിച്ചുവിടുമ്പോൾ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഉദ്യോഗസ്ഥനു പ്രമോഷൻ നൽകി സംരക്ഷിക്കുകയാണ് സർക്കാരെന്ന് ഭൂരിഭാഗവും വിമർശിക്കുന്നു.

രണ്ടുപേരും ചെയ്തത് കൊലപാതകം. ഒരാളെ പിരിച്ചുവിട്ടു, മറ്റൊരാള്‍ക്ക് (വെങ്കട്ടരാമന്‍)പ്രമോഷന്‍…അയാള്‍ക്കെന്താ കൊമ്ബുണ്ടോ എന്നാണു ചിലർ ചോദിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നു പറയുന്ന കുറിപ്പിനു താഴെയാണ് വിമര്‍ശനങ്ങള്‍. ഈ ഉത്തരവില്‍ ശ്രീറാം വെങ്കിട്ടരാമനെക്കൊണ്ട് ഒരു ഒപ്പോ വരയോ ഇടീക്കാമോ? എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

read also: മഹേന്ദ്ര സിംഗ് ധോണിയുടെ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍

സ്ത്രീധനം മാത്രമെ പ്രശനമുള്ളൂ അല്ലേ സര്‍.? സ്ത്രീപീഡനം, സത്രീ കൊലപാതകങ്ങള്‍/സ്ത്രീകളെ അപമാനിക്കല്‍ എല്ലാം മുന്‍കാല പ്രബാല്യത്തോടെ തുടരാം അല്ലേ? സ്വന്തം സഖാക്കളോട് പാര്‍ട്ടി കൂറ് കാണിക്കുന്ന ഉദ്യോഗ്യസ്ഥരോട് അതിപ്പോ പൊലിസ് ആയാല്‍ പോലും സര്‍ക്കാര്‍ സംരക്ഷണം കൊടുക്കില്ലേ സര്‍? ഉറപ്പല്ലേ സര്‍ എന്നും വിമർശനം ഉയരുന്നുണ്ട്. തുല്യനീതി ഇപ്പോഴും സാധാരണക്കാര്‍ക്ക് സ്വപ്നങ്ങള്‍ മാത്രമാണെന്നും ചിലർ പറയുന്നു. പല കേസുകളും ചൂണ്ടിക്കാട്ടിയാണ് വിമർശകർ രംഗത്ത് എത്തുന്നത്.

മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസിലെ ക്ലാര്‍ക്കും ക്രിമിനല്‍ കേസിലെ പ്രതിയുമായ ആളെയും സര്‍വസില്‍ നിന്ന് പിരിച്ചു വിട്ട് സര്‍ക്കാര്‍ തുല്യനീതി നടപ്പാക്കണമെന്നും വാളയാറില്‍ രണ്ടുപിഞ്ച് കുട്ടികള്‍ക്ക് നീതിനിഷേധിച്ച്‌ അന്വേഷണം അട്ടിമറിച്ച പോലിസ് ഓഫീസര്‍ക്ക് സ്ഥാനക്കയറ്റം കൊടുത്ത മുഖ്യമന്ത്രി ഉളുപ്പുമില്ലാതെ നുണ പറയുകയാണെന്നും വിമർശനം ഉയരുന്നു.

‘വാളയാറിൽ സഖാക്കൾ പീഡിപ്പിച്ച്കൊന്ന രണ്ടുപിഞ്ച് കുട്ടികൾക്ക് നീതി നിഷേധിച്ച കഷ്മലൻമാരെ.. അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസർ സോജൻ സ്ഥാനക്കയറ്റം കൊടുത്ത മുഖ്യമന്ത്രി. യാതൊരു ഉളുപ്പുമില്ലാതെ നുണ പറയുന്നു. Covid നിയന്ത്രണം കൊണ്ട് ബന്നേക്കുന്നു. മിനിമം 90% ജനങ്ങൾക്കു വാക്സിൻ കൊടുത്തതിനു ശേഷം വേണേൽ വാക്സിൻ certificate നിർബ്ബന്ധം ആക്കാം. സിപിഎം സഖാക്കൾക്ക് മാത്രം Vaccine കൊടുക്കുന്ന തറ രാഷ്ട്രീയ കളി കളിക്കുന്ന, സത്യസന്ധത, മാന്യത ഇല്ലാത്ത മുഖ്യൻ എൽഡിഎഫ് nu vote ചെയ്ത പ്രബുദ്ധ ബുദ്ധിയില്ലാത്ത വോട്ടർമാരോട് എന്ത് പറയാൻ അനുഭവിച്ചോ ‘-ഒരാൾ കുറിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button