Latest NewsNewsIndiaInternational

അഫ്ഗാന്‍ വ്യോമാക്രമണം:അൽഖ്വയിദ ബന്ധമുള്ള 30പാക്കിസ്ഥാനികളടക്കം,112താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയം

ഭീകരർക്ക് ആവശ്യമായ സഹായവും പരിശീലനവും നല്‍കുന്നത് പാകിസ്ഥാനാണെന്ന വാദത്തിന് ബലം നല്‍കുന്ന തെളിവുകൾ യുഎന്‍ രക്ഷാസമിതിക്ക് നല്‍കാന്‍ അഫ്ഗാനിസ്ഥാന്‍ ഒരുക്കമാണ്

കാബൂള്‍: അഫ്ഗാന്‍ വ്യോമസേന ഹെല്‍മണ്ട് പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 അൽഖ്വയിദ അംഗങ്ങളുള്‍പ്പെടെ നുറിലധികം താലിബാന്‍ ഭീകരരെ വധിച്ച് അഫ്ഗാന്‍ സൈന്യം. അഫ്ഗാന്‍ പ്രതിരോധമന്ത്രാലയമാണ് ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഹെല്‍മണ്ട് പ്രവിശ്യാ കേന്ദ്രത്തിലെ ലഷ്‌കര്‍ഗഹ് നഗരപ്രദേശത്ത് അഫ്ഗാൻ വ്യോമസേന വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരസംഘടനയായ അൽഖ്വയിദയുമായി ബന്ധമുള്ള 30 പാക്കിസ്ഥാനികളടക്കം, 112 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു’ അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർക്ക് ആവശ്യമായ സഹായവും പരിശീലനവും നല്‍കുന്നത് പാകിസ്ഥാനാണെന്ന വാദത്തിന് ബലം നല്‍കുന്ന തെളിവുകൾ യുഎന്‍ രക്ഷാസമിതിക്ക് നല്‍കാന്‍ അഫ്ഗാനിസ്ഥാന്‍ ഒരുക്കമാണെന്ന് ഐക്യാരാഷ്ട്രസഭയിലെ അഫ്ഗാന്‍ സ്ഥാനപതി ഗുലാം ഇസക്‌സായി അറിയിച്ചു. അതേസമയം താലിബാന്റെ ആക്രമണം അഫ്ഗാനില്‍ കൂടിവരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിന് ഇടയിൽ അഫ്ഗാനിലെ 2 നഗരങ്ങൾ ഭീകരര്‍ പിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button