Latest NewsNewsIndia

അച്ഛന് മറവി രോഗവും, മാനസിക സമ്മര്‍ദവും ഉണ്ട് : നാക്കുപിഴയില്‍ വിശദീകരണവുമായി മുകുള്‍ റോയിയുടെ മകന്‍

അച്ഛന്റെ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യത്തിന്റെ അളവ് സന്തുലിതാവസ്ഥയിലല്ല

കൊല്‍ക്കത്ത : ബംഗാൾ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് പറഞ്ഞ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി മകന്‍ ശുഭ്രാംശു റോയ്. അമ്മയുടെ മരണശേഷം അച്ഛന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും ശരീരത്തിലെ കെമിക്കല്‍ ബാലന്‍സ് നഷ്ടമായതിനാല്‍ അച്ഛന് മറവി രോഗമുണ്ടെന്നും മകന്‍ പറഞ്ഞു.

അച്ഛന്റെ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യത്തിന്റെ അളവ് സന്തുലിതാവസ്ഥയിലല്ല. ഇതു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അദ്ദേഹം കാര്യങ്ങളെല്ലാം മറക്കുന്നു. അമ്മയുടെ മരണ ശേഷമാണ് ഈ പ്രശ്‌നങ്ങളെല്ലാം ആരംഭിച്ചത്. അച്ഛന്റെ ആരോഗ്യത്തില്‍ ഞങ്ങള്‍ക്ക് വളരെയേറെ ആശങ്കയുണ്ട്. അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമല്ലെന്നും ശുഭ്രാംശു റോയ് പറഞ്ഞു.

Read Also : കൊറോണ മഹാമാരിക്ക് അവസാനമില്ല, ചൈനയുടെ പ്രഭവ കേന്ദ്രത്തില്‍ വീണ്ടും അതിതീവ്ര വൈറസ് പടരുന്നു

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ്‌ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് മുകുള്‍ റോയ് പറഞ്ഞത്. എന്നാല്‍ നാക്കുപിഴ മനസിലാക്കിയ മുകുള്‍ റോയ് ഉടന്‍ തന്നെ പ്രസ്താവന തിരുത്തുകയും ബംഗാളില്‍ തൃണമൂല്‍ വിജയക്കുമെന്നതില്‍ യാതൊരു സംശയുമില്ലെന്നും ബിജെപി തകരുമെന്നും വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button