KeralaNattuvarthaLatest NewsNewsIndia

ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു: കേരളത്തിലെ റിക്രൂട്ടുകളെ കണ്ടെത്തിയത് അബ്ദുള്‍ റഹ്‌മാന്റെ മരുമകൾ അജ്മല?

മംഗളൂരു: സാമൂഹിക മാധ്യമങ്ങളിലുടെ ഐ.എസുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന മംഗളൂരുവിലെ യുവതി ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍. മംഗളൂരുവില്‍ അറസ്റ്റ് ചെയ്ത അമര്‍ അബ്ദുള്‍റഹ്‌മാന്റെ ബന്ധുവായ യുവതിയാണ് ഇപ്പോൾ അന്വേഷണ ഏജൻസിയുടെ സംശയത്തിലുള്ളത്. അജ്മലയെന്നാണ് നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ പേര്.

Also Read:നീനു നാളെ ഒരു വിവാഹം കഴിച്ചാൽ എങ്ങനെയായിരിക്കും സമൂഹം പ്രതികരിക്കുക?: യുവതിയുടെ കുറിപ്പ് വൈറലാകുന്നു

അജ്മലയുടെ അമ്മാവനാണ് 2016-ൽ കണ്ണൂരിൽ നിന്ന് കുടുംബസമേതം ഐ.എസില്‍ ചേര്‍ന്ന അബ്ദുള്‍ റഹ്‌മാനെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. യുവതി സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരമായി ഐ.എസുമായി ബന്ധം പുലർത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നാണ് സൂചനകൾ. കേരളത്തിൽ നിന്ന് കൂടാതെ കർണാടകയിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും യുവാക്കളെ എ എസ് ലേക്ക് റിക്രൂട്ട് ചെയ്യാൻ യുവതി പദ്ധതിയിട്ടിരുന്നു.

നിരീക്ഷണത്തിലുള്ള ഈ യുവതി വിരാജ്‌പേട്ട സ്വദേശിനിയാണ്. മംഗളൂരുവില്‍ ഡെന്റല്‍ കോളേജില്‍ പഠിക്കവെ അജ്മല ഒരാളുമായി അടുപ്പത്തിലാവുകയും ആറുവര്‍ഷം മുൻപ് മതംമാറി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അജ്മലയുടെ മറ്റൊരു അമ്മാവന്റെ ഭാര്യയാണ് ഇപ്പോള്‍ നിലവിൽ കസ്റ്റഡിയില്‍ ഉള്ള യുവതി. സംഭവത്തിൽ ദേശീയ അന്വേഷണ ഏജന്‍സി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button