Latest NewsIndiaNewsInternational

ടോക്യോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ: ഗുസ്തിയിൽ ബജറംഗ്‌ പൂനിയയ്ക്ക് വെങ്കലം

2018 മുതൽ എല്ലാ പ്രധാന ചാംപ്യൻഷിപ്പുകളിലും മെഡൽ നേടിയിട്ടുള്ള താരമാണ് ബജറംഗ്‌ പൂനിയ

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഗുസ്തിയിൽ കസഖ് താരത്തെ പരാജയപ്പെടുത്തി ബജറംഗ്‌ പൂനിയ വെങ്കലം നേടി. 65 കിലോ വിഭാഗത്തിൽ എതിരാളിയെ 8-0 ന് പരാജയപ്പെടുത്തിയാണ് ബജറംഗ്‌ പൂനിയയുടെ മെഡൽ നേട്ടം. 2018 മുതൽ എല്ലാ പ്രധാന ചാംപ്യൻഷിപ്പുകളിലും മെഡൽ നേടിയിട്ടുള്ള താരമാണ് ബജറംഗ്‌ പൂനിയ.

ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ 57 കിലോ വിഭാഗത്തില്‍ രവികുമാര്‍ ദഹിയ വെള്ളി നേടിയിരുന്നു.  ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് ബജ്‌റംഗ് പൂനിയ സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ മൂന്ന് തവണ ലോക ചാംപ്യനായ അസര്‍ബയ്ജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്‌റംഗ് തോല്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button