KeralaLatest NewsNews

മുസ്ലീം ലീഗ് ‘മലപ്പുറം’ ലീഗ് ആയി മാറുന്ന കാലം വിദൂരമല്ല:കുഞ്ഞാലിക്കുട്ടിയെ എന്തിന് സഹിക്കണമെന്ന് എം.എ നിഷാദ്

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ എം.എ നിഷാദ്. കുഞ്ഞാലിക്കുട്ടിയെ എന്തിന് സഹിക്കണമെന്ന് അദ്ദേഹം ലീഗുകാരോട് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയത്.

കഴിവുളളവരെ വെട്ടി നിരത്തിയും സ്വന്തം ആജ്ഞാനുവര്‍ത്തികളെ പല സ്ഥാനങ്ങളില്‍ കുടിയിരുത്തിയുമാണ് കുശാഗ്ര ബുദ്ധിക്കാരനായ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയെ സ്വന്തം കൈപിടിയിലാക്കിയതെന്ന് എം.എ നിഷാദ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി മലപ്പുറം ഒരു റിപ്പബ്ലിക്കായി കൊണ്ട് നടന്നെന്ന് പറഞ്ഞ അദ്ദേഹം ഐ.യു.എം.എല്‍ എന്നത് ഇന്ത്യന്‍ യൂണിയന്‍ ‘മലപ്പുറം’ ലീഗ് ആയി മാറുന്ന കാലം അതിവിദൂരമല്ലെന്നും മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തിന് സഹിക്കണം ?… എത്രനാൾ സഹിക്കണം ?… ചോദ്യം,ലീഗുകാരോടാണ്, യൂ ഡി എഫി-നോടാണ്… ഈ കുറിപ്പ്,ലീഗ് അണികളും,ഹരിത പോരാളികളും,അസർപ്പ് പച്ചപ്പടക്കാരും ശ്രദ്ധാപൂർവ്വം,വായിക്കുക… മേൽ ചോദിച്ച ചോദ്യം,പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി എന്ന ലീഗ് നേതാവിനെ കുറിച്ച് തന്നെയാണ്.

പാണക്കാട് മൊയിൻ അലി തങ്ങളുടെ വാക്കുകൾ കടമെടുത്താൽ,കഴിഞ്ഞ നാല്പത് വർഷമായി,ലീഗിനെ അടക്കി ഭരിക്കുന്ന,സ്വേച്ഛാധിപതിയായ,നേതാവ് കുഞ്ഞാലികുട്ടിയെ കുറിച്ച്… കേരള രാഷ്ട്രീയത്തിൽ,ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം,പതിറ്റാണ്ടുകളായി,അതിന്റ്റെ സ്വാധീനവും പ്രസക്തിയും നിസ്സംശയം തെളിയിച്ചതാണ്…മുസ്ളീം ലീഗിനെ ,ഒരു വർഗ്ഗീയ കക്ഷിയായി കാണാൻ,കേരളീയ സമൂഹം കൂട്ടാക്കാത്തതിന്,ഒരംപാട് കാരണങ്ങളുണ്ട്…അതിൽ പ്രധാനം, ആ പാർട്ടിയെ നയിക്കുന്നത്,ആദരണീയരായ പാണക്കാട് തങ്ങൾ മാരായത് കൊണ്ട് തന്നെയാണ്.

പൂക്കോയ തങ്ങളും,ബാഫക്കി തങ്ങളും, മുഹമ്മദലി ശിഹാബ് തങ്ങളും,തുടങ്ങി ഹൈദരലി ശിഹാബ് തങ്ങളും,മുനവറലി ശിഹാബ് തങ്ങൾ വരെ,പാണക്കാട് കുടുംബത്തിന്റ്റെ, പാരമ്പര്യവും,,യശ്ശസ്സും അന്തസ്സും,കാത്ത് സൂക്ഷിക്കുന്നത് കൊണ്ടാണ്… നാനാ ജാതി വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് എന്നും ആശയും,ആശ്രയുമാണ് പാണക്കാട് തങ്ങൾ കുടുംബം…മതേതര,ജനാധിപത്യ മൂല്ല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കുടുംബം.. സഹോദര സമുദായങ്ങളോടുളള അവരുടെ കരുതലും സ്നേഹവും,കേരളം കണ്ടും കേട്ടും അറിഞ്ഞിട്ടുളളതാണ്.

രാഷ്ട്രീയ പരമായ വിയോജിപ്പുകൾ എനിക്കുണ്ടെങ്കിലും,ആ കുടുംബത്തിനോട് സ്നേഹവും,ആദരവുമുളള വ്യക്തിയാണ് ഞാൻ..അത് കൊണ്ട് തന്നെ,തങ്ങൾ കുടുംബത്തിലെ,ഒരു വ്യക്തിയുടെ നേരെ കൂലി തല്ലുകാരനായ ഒരു ഗുണ്ട ആക്രോശിക്കുന്നത് കണ്ടപ്പോൾ,ചിലതെല്ലാം എഴുതണമെന്ന് കരുതി… നാൽപ്പത് വർഷമുമ്പുളള ലീഗിനെ നയിച്ചത് മഹാനായ സി എച്ച് മുഹമ്മദ് കോയ യാണ്, അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികൾ പോലും അങ്ങനെയാണ് വിശേഷിപ്പിക്കാറ്.. ആ സി എച്ച് ഇരുന്ന കസേരയിലാണ്,മുൻ ഉപ മുഖ്യമന്ത്രി അവുക്കാദർ കുട്ടിയുടെ ബന്ധുവും,മലപ്പുറം സ്പിന്നിംഗ് മില്ലിലെ ജീവനക്കാരനുമായിരുന്ന പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി കയറിയിരുന്നത്.

പാണക്കാട് തങ്ങൾ കുടുംബത്തിന്റ്റെ ദയാ കടാക്ഷം കൊണ്ട് മാത്രം നേടിയെടുത്ത സ്ഥാന ലബ്ദി…കളിവുളളവരെ,വെട്ടി നിരത്തിയും,സ്വന്തം ആജ്നാവർത്തികളെ പല സ്ഥാനങ്ങളിൽ കുടിയിരുത്തിയും, കുശാഗ്ര ബുദ്ധിക്കാരനായ കുഞ്ഞാലികുട്ടി ആ പാർട്ടിയെ സ്വന്തം കൈപിടിയിലാക്കി.. മലപ്പുറം ഒരു റിപ്പബ്ളിക്കായി കുഞ്ഞാലികുട്ടി കൊണ്ട് നടന്നു…തൃശ്ശൂർ മുതൽ വടക്കോട്ട് മാത്രമായി ലീഗിനെ,ചുരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

തെക്കൻ കേരളത്തിൽ,ഒരു കാലത്ത് ലീഗിനുണ്ടായിരുന്ന സ്വാധീനം ,നഷ്ടപ്പെടുത്തുന്നതിൽ കുഞ്ഞാലികുട്ടി വഹിച്ച പങ്ക് ചെറുതല്ല…കാരണം, തിരു കൊച്ചിയിലെ ലീഗുകാർ ചോദ്യങ്ങൾ ഉന്നയിക്കും…അവർ പ്രസ്ഥാനത്തിന് വേണ്ടി ശബ്ദിക്കും…തിരുവനന്തപുരത്തും, കൊല്ലത്തും ലീഗിന് M L A മാരുണ്ടായിരുന്ന കാലമുണ്ടായിരുന്നു..പി എ മുഹമ്മദ് കണ്ണ്, നാവായിക്കുളം റഷീദ്,മുഹമ്മദ് കുഞ്ഞ് മാസ്റ്റർ,സക്കറിയാ സേട്ട് തുടങ്ങിയ നേതാക്കൾ,കുഞ്ഞാലിക്കുട്ടിയുടെ ,അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നവരായിരുന്നു… ആ നേതാക്കളെയൊക്കെ,വെട്ടി നിരത്തി പകരം,പെട്ടി തൂക്കുന്നവരേയും, കങ്കാണികളേയും സ്ഥാനമാനങ്ങൾ കൊടുത്ത്,കുടിയിരുത്തി.

കുഞ്ഞാലികുട്ടിയുടെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത അവസ്ഥ ലീഗിലുണ്ടായി. വാണിജ്യ തലസ്ഥാനമായ,കൊച്ചിയിലെ കുഞ്ഞാലികുട്ടിയുടെ ആജ്ഞാനുവർത്തിയായ,ഇബ്രാഹിം കുഞ്ഞ് ആ ജോലി ഭംഗിയായി നിർവ്വഹിച്ചത് കൊണ്ട് മന്ത്രിപദത്തിൽ വരെയെത്തി…ബാക്കി ചരിത്രം… ഇന്ന് തങ്ങൾ കുടുംബത്തിന് നേരെ കുഞ്ഞാലികുട്ടിയുടെ പടയാളികൾ വിരൽ ചൂണ്ടുമ്പോൾ,ലീഗണികളിൽ അമ്പരപ്പുണ്ടാകാം,പക്ഷെ,ഇതല്ല ഇതിനപ്പുറവും,ചെയ്യാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് കുഞ്ഞാലികുട്ടി.

പാണക്കാട്ട് തങ്ങൾമാരുടെ കടാക്ഷം കൊണ്ട് മാത്രം നേതാവായ കുഞ്ഞാലികുട്ടിയുടെ വാട്ടർലൂ ആരംഭിച്ചു കഴിഞ്ഞു…അല്ലെങ്കിലും എല്ലാ ഏകാധിപതികളുടേയും അവസാനം അങ്ങനെയൊക്കെ തന്നെയാണ്… ഇത് ചരിത്രത്തിന്റ്റെ തിരിച്ചടിയാണ്… പാണക്കാട് കുടുംബം തഴഞ്ഞാൽ,വട്ടപൂജ്യമാണ്,കുഞ്ഞാലികുട്ടി … വെറുതെ മുട്ടകുന്നിനെ പർവ്വതീകരിച്ച് കാണിച്ചിട്ട് ഒരു കാര്യവുമില്ല എന്ന സാരം.

കുഞ്ഞാലികുട്ടി എന്ന വ്യക്തികാരണം, എന്തെല്ലാം പ്രതിസന്ധിയിലാണ്,ലീഗ് എന്ന പാർട്ടിയും,യൂഡി എഫും നേരിടേണ്ടി വന്നിട്ടുളളത്…കോൺഗ്രസ്സിന് ഒരു ബാധ്യതയാണ് കുഞ്ഞാലികുട്ടി … കുഞ്ഞാലികുട്ടിക്ക് എതിരായി വന്നിട്ടുളള ആരോപണങ്ങൾക്കൊക്കെ മറുപടി പറയാൻ,ഒരു സമുദായത്തെ ബാധ്യസ്ഥരാക്കാൻ,നല്ല ശ്രമം നടന്നിട്ടുളളത് ആർക്കാണ് അറിഞ്ഞ് കൂടാത്തത്…?

കുഞ്ഞാലികുട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് മാത്രമാണ്… അയാൾക്കെതിരെയുളള, ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത മുസ്ളീം സമുദായത്തിനില്ല… ഇനിയും,ഇദ്ദേഹത്തെ സഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണ് അതിന് ചോദ്യങ്ങൾ ഉന്നയിക്കാൻ,മൊയിൻ അലി തങ്ങളെ പോലെ ഉശിരുളളവർ വേണം IUML..ഇൻഡ്യൻ യൂണിയൻ ”മലപ്പുറം ” ലീഗ് ആയി മാറുന്ന കാലം അതി വിദൂരമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button