Latest NewsNewsIndia

യാതൊരു സംശയവുമില്ല, നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും: തൃണമൂൽ നേതാവ് മുകുൾ റോയ്ക്ക് നാക്കുപിഴ

മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

കൊൽക്കത്ത : ബംഗാൾ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘യാതൊരു സംശയവും വേണ്ട, നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. ത്രിപുരയിലും വിജയിക്കും’- എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, നാക്കുപിഴ മനസ്സിലായ മുകുൾ റോയ് ഉടൻ തന്നെ പ്രസ്താവന തിരുത്തുകയും ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്നതിൽ സംശയമില്ലെന്നും പറഞ്ഞു.

‘ബിജെപി സംസ്ഥാനത്ത് എവിടെയും ഉണ്ടാകില്ല. മമതാ ബാനർജി ബംഗാളിനെ നയിക്കുന്നത് തുടരും. തൃണമൂൽ ത്രിപുരയിലും അക്കൗണ്ട് തുറക്കും’– അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, മുകുൾ റോയിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത ബിജെപി രംഗത്തെത്തി. അദ്ദേഹം അറിയാതെ സത്യം വിളിച്ച് പറഞ്ഞതാണെന്നും ബിജെപി പറഞ്ഞു.

Read Also  :  ‘മമ്മൂട്ടിക്കെതിരെ കേസെടുക്കാം, ഡിവൈഎഫ്ഐ നേതാവിനെതിരെ ഇല്ല: കേസെടുക്കാൻ പറ്റിയ ആൾക്കൂട്ടമാണോ പൊലീസേ?’

2018-ൽ മമത ബാനർജിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപിയില്‍ ചേർന്ന മുകുൾ റോയ്, ഈ വർഷം മേയിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ നോർത്ത് നിയമസഭാ സീറ്റിൽനിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ചിരുന്നു. എന്നാൽ, ജൂണിൽ വീണ്ടും ബിജെപിയിൽനിന്ന് രാജി വെച്ച് മുകുൾ റോയ് തൃണമൂലിൽ തിരിച്ചെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button