Latest NewsNewsIndia

ടോക്കിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ തിളക്കം: ഹരിയാനയ്ക്ക് പിന്നാലെ നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ്

അമൃത്സര്‍: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. 2 കോടി രൂപ നീരജിന് പാരിതോഷികമായി നല്‍കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. നേരത്തെ, ഹരിയാന സര്‍ക്കാര്‍ നീരജിന് 6 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Also Read: രാത്രി ശുചിമുറിയില്‍ പോയ ദേവികയെ കാണാതായപ്പോള്‍ അന്വേഷിച്ചു: യുവതിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർത്താവ്

‘എഡിജിപിഐയുടെ ഭാഗമായ നീരജ് ചോപ്ര രാജ്യത്തിന് വേണ്ടി വിജയം കൈവരിച്ചിരിക്കുകയാണ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയ അദ്ദേഹം തന്റെ പേര് ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നീരജ് ചോപ്രയ്ക്ക് 2 കോടി രൂപ പാരിതോഷികമായി നല്‍കും. എല്ലാ ഇന്ത്യക്കാര്‍ക്കും സായുധ സേനയ്ക്കും ഇത് അഭിമാനകരമായ നിമിഷമാണ്’ – അമരീന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് നീരജ് ചോപ്ര. 2008ല്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നേടിയ സ്വര്‍ണം മാത്രമാണ് ഇന്ത്യയ്ക്ക് വ്യക്തിഗത ഇനങ്ങളില്‍ ഇതുവരെ അവകാശപ്പെടാന്‍ ഉണ്ടായിരുന്നത്. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ജാവലിന്‍ ത്രോയില്‍ നീരജ് സ്വര്‍ണം നേടിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണവും ഇതുതന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button