Latest NewsNewsIndiaInternationalSports

തോൽവിക്കിടയിലും നീരജ് ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ച് പാക് താരം

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ച് പാക് താരം അർഷാദ് നദീം. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. സ്വർണ്ണം നേടിയതിൽ നീരജ് ചോപ്രയ്ക്ക് ആശംസകളെന്ന് അർഷാദ് വ്യക്തമാക്കി.

Read Also: മലബാർ കലാപം സ്വാതന്ത്ര്യ സമരം ആണെന്നും കർഷക സമരം ആണെന്നുമുള്ള വാദങ്ങൾക്കെതിരെ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

നീരജ് ചോപ്രയ്‌ക്കൊപ്പം തന്നെ മെഡൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു അർഷാദ് നദീം. യോഗ്യതാ റൗണ്ടിൽ നദീം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഫൈനൽ റൗണ്ടിൽ നീരജ് ചരിത്രത്തിൽ ഇടംനേടിയപ്പോൾ നദീം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

തനിക്ക് മെഡൽ നേടാൻ കഴിയാതെ പോയതിൽ പാക് ജനതയോട് നദീം ക്ഷമ ചോദിക്കുകയും ചെയ്തു. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. നദീം 84.62 മീറ്ററാണ് ജാവലിൻ എറിഞ്ഞത്.

Read Also: വിശ്വസിക്കാനാകുന്നില്ല,130 കോടി ജനങ്ങളുടെ കാത്തിരിപ്പിന് സ്വര്‍ണം സമ്മാനിച്ച നീരജിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button