CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്: ഇന്ത്യ ജയത്തിലേക്ക്

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 157 റൺസ് കൂടി. ഇന്നലെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 303 റൺസിന് ഓൾഔട്ടാക്കിയതോടെ 209 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിനം കളി അവസാനിച്ചപ്പോൾ സ്കോർ ബോർഡിൽ 52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി.

38 പന്തിൽ 26 റൺസെടുത്ത കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 38 പന്തിൽ 12 റൺസുമായി രോഹിതും, 13 പന്തിൽ 12 റൺസുമായി പൂജാരയുമാണ് ക്രീസിൽ. ക്യാപ്റ്റൻ ജോ റൂട്ട് നേടിയ സെഞ്ച്വറി മികവിലാണ് (109) ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്. ആദ്യ ഇന്നിങ്സിൽ ബാറ്റിംഗിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Read Also:- ടോക്കിയോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം

റൂട്ടിന്റെ മികവിൽ 250 കടന്ന് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും സ്കോർ ബോർഡിൽ 274 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടമായി. പിന്നീട് അവശേഷിക്കുന്ന വിക്കറ്റുകൾ ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ തകർന്നടിഞ്ഞു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജ്, താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button