Latest NewsNewsIndia

തീവ്രവാദികള്‍ക്ക് കോടികള്‍ ഫണ്ട് നല്‍കുന്നതായി വിവരം, 50 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: തീവ്രവാദികള്‍ക്ക് കോടികള്‍ ഫണ്ട് വരുന്നതായി വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ജമ്മുവിലെ 14 ജില്ലകളിലായി 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന ആരംഭിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്ന സംശയത്തിലാണ് റെയ്ഡെന്നാണ് സൂചന. സംശയമുള്ള 50 പ്രദേശങ്ങളിലും ഒരേസമയമാണ് പരിശോധന പുരോഗമിക്കുന്നത് .

Read Also : അഫ്ഗാൻ കവിയെ കൊലപ്പെടുത്തി താലിബാൻ: നമ്മുടെ നാട്ടിലെ കവികൾ ഇതറിയാൻ സാധ്യത കുറവാണെന്ന് വിമർശനം

ശ്രീനഗര്‍, ബാരാമുല്ല, കുപ്‌വാര, ബന്ദിപോര്‍, ബുദ്ഗാം, ഗന്ദര്‍ബാല്‍, അനന്ത്‌നാഗ്, ഷോപിയാന്‍, പുല്‍വാമ, കുല്‍ഗാം, റംബാന്‍, ദോഡ, കിഷ്ത്വാര്‍, രജൗരി ജില്ലകളില്‍ സി.ആര്‍.പി.എഫിന്റെയും പ്രാദേശിക പൊലീസിന്റെയും സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത് . ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ അടക്കമുള്ളവരുടെ വീടുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് .

ജൂലായ് 31 ന് 14 ഇടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു . തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് 10 പേര്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button