KeralaLatest NewsNewsIndia

നിയന്ത്രണങ്ങൾ ഒഴിവാക്കി: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഇനി ലഡാക്കിലെ സംരക്ഷിത മേഖലകൾ സന്ദർശിക്കാം

ലഡാക്ക് പോലീസിൽ പ്രത്യേക ടൂറിസ്റ്റ് വിങ് എന്ന വിഭാഗം ലഫ്റ്റനന്റ് ഗവർണർ അവതരിപ്പിച്ചു

ഡൽഹി: നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് ഇന്ത്യയിലെ വിനോദ സഞ്ചാരികൾക്ക് ഇനി ലഡാക്കിലെ പ്രത്യേക സംരക്ഷിത മേഖലകൾ സന്ദർശിക്കാം. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ. മാഥൂർ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നർലൈൻ പെർമിറ്റ് നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള ഉത്തരവാണ് അദ്ദേഹം പുറപ്പെടുവിച്ചത്. ലഡാക്കിലെ ഒരു സംരക്ഷിത മേഖലയിൽ ഉള്ളവർക്ക് മറ്റു സംരക്ഷിത മേഖലകൾ സന്ദർശിക്കാൻ ഇനിമുതൽ പ്രത്യേക അനുമതിയും വേണ്ട.

ലഡാക്കിലെ സംരക്ഷിത മേഖലകളിൽ നിന്നുള്ളവർക്ക് പ്രത്യേക തിരിച്ചറിയൽ രേഖകൾ നൽകും. മറ്റു ജില്ലകൾ അല്ലെങ്കിൽ നഗരങ്ങളിലെ സംരക്ഷിത മേഖലകളേതൊക്കെയെന്ന് അതാത് സൂപ്രണ്ടുമാരോ അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ടുമാരോ വ്യക്തമാക്കും. രേഖകൾ കൈവശമുള്ളവർക്ക് പ്രത്യേക അനുമതിയില്ലാതെ ഈ മേഖലകൾ സന്ദർശിക്കാൻ കഴിയുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ലഡാക്ക് പോലീസിൽ പ്രത്യേക ടൂറിസ്റ്റ് വിങ് എന്ന വിഭാഗം ലഫ്റ്റനന്റ് ഗവർണർ അവതരിപ്പിച്ചു.

ലഡാക്ക് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നാൽ അത് പരിഹരിക്കുക, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം ഉറപ്പുവരുത്തുക എന്നിവയാണ് വിഭാഗത്തിന്റെ ചുമതല. ലഡാക്കിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏതെങ്കിലും വിധത്തിലുള്ള രക്ഷാദൗത്യവും മറ്റ് അടിയന്തര ചികിത്സാ സാഹചര്യങ്ങളും ഉണ്ടായാൽ പോലീസ് സഹായത്തിനെത്തുമെന്നും ഗവർണർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button