KeralaNattuvarthaLatest NewsNews

ആശുപത്രികളുടെ ക്രൂരത: ഏഴു വയസ്സുകാര​ൻ മരിച്ചത് കോവിഡാനന്തരം കൃത്യമായ ചികിത്സ കിട്ടാതെ, പരാതി നൽകി ബന്ധുക്കൾ

ചേ​ര്‍ത്ത​ല: ആശുപത്രികളുടെ അനാസ്ഥ മൂലം ചേർത്തലയിൽ എഴുവയസ്സുകാരൻ കൊല്ലപ്പെട്ടു. പ​ട്ട​ണ​ക്കാ​ട് മൊ​ഴി​കാ​ട് വി​നോ​ദി​ന്റെ മ​ക​ന്‍ അ​ദ്വൈ​താ​ണ്​ കൊല്ലപ്പെട്ടത്. തു​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ചേ​ര്‍ത്ത​ല താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി, കോ​ട്ട​യം ഐ.​സി.​​എ​ച്ച് എന്നീ ആശുപത്രികളിൽ കുഞ്ഞിനെ കാ​ണി​ച്ചി​ട്ടും രോഗം കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ ബന്ധുക്കൾ ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഏ​ഴു വ​യ​സ്സു​കാ​ര​ന്റെ മ​ര​ണം ആ​ശു​പ​ത്രി​ക​ളു​ടെ നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടിയാണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ല്‍കിയത്.

Also Read:കോവിഡ് വ്യാപനം രൂക്ഷം: ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോ​വി​ഡാ​ന​ന്ത​രം ഉ​ണ്ടാ​കു​ന്ന മി​സി​ക് എ​ന്ന രോ​ഗ​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി​യി​ല്‍നി​ന്ന്​ അ​റി​യി​ച്ചു. കുഞ്ഞിന് രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും മുൻപ് കാണിച്ച ആശുപത്രികളിൽ നിന്ന്
ന​ല്‍കാ​തിരുന്നതാണ് കുഞ്ഞിന്റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.

കു​ട്ടി പൂ​ര്‍ണ​മാ​യി അ​വ​ശ​നാ​യി​ട്ടും കി​ട​ത്തി​ച്ചി​കി​ത്സ ന​ല്‍കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബന്ധുക്കൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​യ​ത്. ഇ​വി​ടെ എ​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് കു​ട്ടി​യു​ടെ രോ​ഗം എ​ന്താ​ണെ​ന്ന​റി​ഞ്ഞു ചി​കി​ത്സ കി​ട്ടി​യ​ത്. അ​പ്പോ​ഴേ​ക്കും കുഞ്ഞിന്റെ നി​ല​ വ​ഷ​ളാ​വുകയായിരുന്നു. ചേ​ര്‍ത്ത​ല​യി​ല്‍നി​ന്ന്​ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍സ് ചോ​ദി​ച്ചി​ട്ടു​പോ​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button