Latest NewsNewsIndia

300 സീറ്റുകള്‍ നേടുമെന്ന് അഖിലേഷ്: സ്വപ്‌നം കാണുന്നതില്‍ തെറ്റില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടുമെന്ന് അഖിലേഷ് പറഞ്ഞിരുന്നു. ഇത് അഖിലേഷിന്റെ വെറും സ്വപ്‌നമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Also Read: അഫ്ഗാനിൽ ഷെബർഗാൻ നഗരം താലിബാൻ പിടിച്ചെടുത്തു: 24 മണിക്കൂറിനുള്ളിൽ തീവ്രവാദികൾ പിടിച്ചെടുത്തത് 2 നഗരങ്ങൾ

300 സീറ്റുകള്‍ക്ക് പകരം 400 സീറ്റുകള്‍ നേടുമെന്ന് പറഞ്ഞാലും അതില്‍ തെറ്റൊന്നും ഇല്ലെന്നും അഖിലേഷ് സ്വപ്‌നം കാണുന്നതില്‍ എന്താണ് പ്രശ്‌നമെന്നും യോഗി ചോദിച്ചു. 2016ല്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ അവതരിപ്പിച്ച പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പദ്ധതിയില്‍ അഴിമതി നടത്താന്‍ അഖിലേഷ് പദ്ധതിയിട്ടിരുന്നു എന്ന് അദ്ദേഹം പരോക്ഷമായി ആരോപിച്ചു.

പദ്ധതിയ്ക്ക് 15,000 കോടി രൂപ അഖിലേഷ് യാദവ് അനുവദിച്ചിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍ 2018 വരെ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചില്ലെന്നും മുടങ്ങിക്കിടന്ന പദ്ധതിയ്ക്ക് ജീവന്‍ നല്‍കിയത് തന്റെ സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ പദ്ധതി 11,000 കോടി രൂപ ചെലവിലാണ് തന്റെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയെന്ന് പറഞ്ഞ യോഗി 4,000 കോടി രൂപ എന്ത് ചെയ്യാനായിരുന്നുവെന്നും അഖിലേഷ് യാദവിനോട് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button