Latest NewsKeralaNattuvarthaNewsIndia

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ ഹെൽമറ്റ് ധരിച്ചില്ല: യുവാവിന് പിഴ ചുമത്തി പോലീസ്

തിരുവനന്തപുരം: മുറ്റത്ത് നിർത്തിയിട്ട കാറിൽ ഹെൽമറ്റ് ധരിച്ചില്ല, യുവാവിന് പിഴ ചുമത്തി പോലീസ്. ദിവസങ്ങളായി മലപ്പുറത്ത് വീടിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിൽ ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരിലാണ് റമനിഷ്‌ പൊറ്റശ്ശേരി എന്നയാൾക്ക് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. കാറിൽ ഹെൽമെറ്റ്‌ ധരിക്കാത്തതിന് പിഴ ചുമത്തി എന്നതിനേക്കാൾ അത്ഭുതം, മലപ്പുറത്ത് നിർത്തിയിട്ട വണ്ടിയ്ക്ക് തിരുവനന്തപുരം റൂറല്‍ പൊലീസാണ് പിഴ ചുമത്തിയിരിക്കുന്നത് എന്നുള്ളതാണ്.

Also Read:‘എനിക്ക് നേടാനാവാത്തത് നീ നേടി’: നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ

റമനിഷിന്റെ നിർത്തിയിട്ട വാഹനം നെടുമങ്ങാട് റെജിസ്ട്രേഷനിൽ ഉള്ളതാണ്. ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനിടെയാണ് തന്റെ പഴയ i20 കാറില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയടക്കാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം വന്നത് റമനിഷ് കാണുന്നത്. കാവനൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ബൈക്കിലാണ് കൂടുതലും സഞ്ചരിക്കുന്നത്.

ഇത്തരത്തിൽ വ്യത്യസ്തമായി, യാതൊരു ബന്ധവുമില്ലാതെ മുറ്റത്തെ കാറിന് ഫൈന്‍ ലഭിച്ച വിഷയം പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് റമനിഷ്. കഴിഞ്ഞ കാലയളവുകളിൽ കേരള പോലീസിന് സമാനമായ ഒരുപാട് അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button