Latest NewsNewsIndia

വിദേശ പൗരന്മാർക്ക് ഇനി രാജ്യത്ത് വാക്‌സിൻ ലഭ്യമാകും: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യുഡൽഹി: വിദേശ പൗരന്മാർക്ക് ഇനി മുതൽ രാജ്യത്ത് വാക്സിൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് വിദേശ പൗരന്മാർക്ക് അവരുടെ പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, അവർക്ക് പ്രതിരോധ കുത്തിവയ്പ്പിനുള്ള സ്ലോട്ട് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ‘ഓണം – മുഹറം ചന്ത ലീഗും നടത്തിയിട്ടുണ്ട്’: സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവർക്ക് തെളി…

രാജ്യത്തെ മെട്രോപൊളിറ്റൻ മേഖലകളിൽ താമസിക്കുന്ന ധാരാളം വിദേശികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ, ഉയർന്ന ജനസാന്ദ്രത കാരണം കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യോഗ്യരായ എല്ലാ വ്യക്തികളും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് പ്രധാനമാണെന്നാണ് ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെടുന്നത്. വാക്‌സിനേഷൻ കുത്തിവെയ്പ്പ് നൽകുന്നതിലൂടെ ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രാലയം വിശദമാക്കി.

Read Also: ഒളിമ്പിക്സ് മെഡൽ ജേതാവിന്റെ പേര് ശ്രീജിത് എന്നല്ല ശ്രീജേഷ് എന്നാണെന്ന് ഡെയ്ബത്തോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button