Latest NewsNewsInternational

ഇന്ത്യയിൽ നിന്നും കോവിഷീൽഡ് എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം: ഫ്‌ളൈ ദുബായ് 

ദുബായ്: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാമെന്ന് ഫ്‌ളൈ ദുബായ് അധികൃതർ. യു.എ.ഇയിലെ ട്രാവൽ ഏജൻസികളോടാണ് ഫ്‌ളൈ ദുബായ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കുന്നവർക്കാണ് ദുബായിയിലേക്ക് മടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടൊപ്പം യു.എ.ഇയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കും മടങ്ങിവരാം.

Read Also: കേരള നിയമസഭയിൽ ടോക്കിയോ ഒളിമ്പിക്സ് താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് അഭിനന്ദനം : ശ്രീജേഷിനെ അവഗണിച്ച് സർക്കാർ

അതേസമയം, വാക്‌സിൻ നില പോലും പരിഗണിക്കാതെ ഇന്ത്യയിൽനിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കോവിഡ് ആർ.ടി.പി.സി.ആർ, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര പറയുന്നു. ദുബായ് താമസവിസക്കാർക്ക് മാത്രമാണ് ഇളവുള്ളതെന്നും വിസ്താര വിശദമാക്കിയിട്ടുണ്ട്.

Read Also: 5 വർഷത്തിനിടെ പിടികൂടിയത് 1820 കിലോ സ്വർണം: കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നതായി കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button