Latest NewsNewsIndia

മദ്യ ലഹരിയില്‍ യുവതികള്‍: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്വിഗി ഡെലിവറി ബോയ് മരിച്ചു

ഇന്‍ഡോര്‍: വാഹനാപകടത്തില്‍ സ്വിഗിയുടെ ഡെലിവറി ബോയ് മരിച്ചു. ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുന്നതിനിടെയായിരുന്നു അപകടം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവമുണ്ടായത്.

Also Read: യെച്ചൂരിയും അഖിലേഷും പവാറും കപില്‍ സിബലിന്റെ വസതിയില്‍: തോറ്റിട്ടും പാഠം പഠിക്കാതെ പ്രതിപക്ഷ നേതാക്കള്‍

കാര്‍ ഓടിച്ചിരുന്ന യുവതി മദ്യ ലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകട സമയത്ത് കാറില്‍ നാല് യുവതികളുണ്ടായിരുന്നു. പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്ന യുവതികള്‍ എല്ലാവരും മദ്യപിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന യുവതിയ്ക്ക് സഹായമില്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഡെലിവറി ബോയ് മരിച്ചു. ഇതോടെ നാട്ടുകാര്‍ എത്തി വാഹനം തടഞ്ഞു. യുവതികള്‍ മദ്യ ലഹരിയിലാണെന്ന് മനസിലാക്കിയതോടെ ആളുകള്‍ അക്രമാസക്തരായി കാര്‍ അടിച്ചുതകര്‍ത്തു. വിവരം അറിഞ്ഞ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തിയാണ് യുവതികളെ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറ്റിയത്. നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button