NattuvarthaLatest NewsKeralaIndiaNews

എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കണം: നിർദേശവുമായി റിസർവ് ബാങ്ക്

ഒരു എടിഎമ്മിന് 10000 രൂപ വച്ച് പിഴയടക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം

ഡൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴയീടാക്കണമെന്ന നിർദേശവുമായി റിസർവ് ബാങ്ക്. 10 മണിക്കൂറിലധികം എടിഎമ്മിൽ പണമില്ലാതെ വന്നാൽ ബാങ്ക് പിഴയൊടുക്കേണ്ടിവരുമെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഒരു എടിഎമ്മിന് 10000 രൂപ വച്ച് പിഴയടക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം.

എടിഎമ്മിൽ പണമില്ലാതെ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന രീതി ബാങ്കുകൾ അവസാനിപ്പിക്കാനാണ് ഇത്തരത്തിലൊരു നിർദേശം നൽകിയതെന്ന് റിസർവ് ബാങ്ക് അധികൃതർ വിശദമാക്കി. എടിഎമ്മിൽ സ്ഥിരമായി പണ ലഭ്യത ഉറപ്പിക്കാൻ ബാങ്കുകളും എടിഎം ഓപ്പറേറ്റർമാരും അവരുടെ സംവിധാനങ്ങൾ ഉടനടി പരിഷ്കരിക്കണമെന്നും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.

10 മണിക്കൂറിലധികം ബാങ്കുകളുടെ എടിഎമ്മിൽ പണമില്ലാതെ വന്നാൽ ആ ബാങ്കുകളും വൈറ്റ് ലേബൽ എടിഎമ്മുകളിൽ പണമില്ലാതെ വന്നാൽ അത്തരം എടിഎമ്മുകളിലേക്ക് പണം നൽകുന്ന ബാങ്കും പിഴയടക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button