COVID 19KeralaLatest NewsIndia

സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിൻ ഡോസുകളുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്രം

2.42 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സ്വകാര്യആശുപത്രികളുടെയും പക്കലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഇതുവരെ 52.37കോടിയില്‍ അധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 8,99,260 ഡോസുകള്‍ കൂടി ഉടന്‍ കൈമാറും
വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇന്നലെ വരെ 50,32,77,942 ഡോസ് വാക്സിനുകളാണ് ആകെ നല്‍കിയത്.

ഇതുവരെ വിവിധ സ്രോതസ്സുകളില്‍ നിന്നായി 52,37,50,890 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയത്. 2.42 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സ്വകാര്യആശുപത്രികളുടെയും പക്കലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

ഇത് കൂടാതെ കോവിഡ് സ്ഥിരീകരിച്ചവരുടെയും മരണപ്പെട്ടവരുടെയും കണക്കുകൾ സർക്കാർ പുറത്തു വിട്ടു. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 39,070പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 497 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്‌തു.

ശനിയാഴ്‌ച 20,367 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളമാണ് മുന്നിൽ. തൊട്ടു പുറകില്‍ മഹാരാഷ്‌ട്ര(6,061), തമിഴ്നാട്(1969), ആന്ധ്രാ(1,908), കര്‍ണാടക(1610) എന്നീ സംസ്ഥാനങ്ങളുണ്ട്. മരണനിരക്കിലും കേരളമാണ് മുന്നില്‍(139). മഹാരാഷ്‌ട്ര: 128

shortlink

Related Articles

Post Your Comments

Related Articles


Back to top button